Thursday, January 11, 2007

ബ്ലോഗിലെ പുപ്പുലിക്കളി (കിം ലേഖനം)

ഭാഷ ആശയരൂപീകരണത്തിനും ആശയവിനിമയത്തിനും പ്രയോജനപ്പെടുന്നുണ്ട്‌. ആശയവിനിമയത്തിന്‌ ഭാഷയെ പ്രയോജനപ്പെടുത്തുമ്പോഴാണല്ലോ അതിന്‌ ഒരു പൊതുരൂപവും സാമൂഹികമാനവും ഒക്കെ കൈവരുന്നത്‌.

ഒരു ജനസമൂഹം മുഴുവന്‍ ഒരേതരത്തില്‍ ഒരു ഭാഷ കൈകാര്യം ചെയ്യുമ്പോള്‍ ഭാഷയുടെ ആ ഒരു കൈവഴി രൂപപ്പെടുന്നു. ഇങ്ങനെ ഒരു പ്രത്യേകഭാഷ രൂപപ്പെട്ടുകഴിഞ്ഞാല്‍ അതിന്റെ ഘടനയും സ്വഭാവവും സാമാന്യമായി രേഖപ്പെടുത്തിവെയ്ക്കാന്‍ ഭാഷാതല്‍പരര്‍ ശ്രദ്ധിയ്ക്കും. ഇങ്ങനെ രേഖപ്പെടുത്തുന്നതാണ്‌ ആ ഭാഷയുടെ വ്യാകരണം.

ഈ ഭാഷയെ പുതുതായി പരിചയപ്പെടുന്നവര്‍ക്‌ക്‍, ഭാഷ വളര്‍ന്നുവന്ന എല്ലാഘട്ടങ്ങളിലൂടേയും സഞ്ചരിച്ച്‌ അതു പഠിച്ചെടുക്കുന്നതിനേക്കാള്‍ എളുപ്പമാണ്‌ ഈ വ്യാകരണം പഠിയ്ക്കുക എന്നത്‌. വ്യാകരണം പഠിയ്ക്കുകയും നിലവിലുള്ള ഭാഷാപ്രയോഗങ്ങള്‍ കേട്ടുപരിചയിക്കുകയും ഒപ്പത്തിനൊപ്പം ചെയ്താല്‍ വളരെ വേഗം പുതിയൊരു ഭാഷ പഠിയ്ക്കാം.

ഓരോരുത്തന്റേയും ഭാഷാസിദ്ധിയും ഭാഷാപ്രയോഗസാമര്‍ഥ്യവും വ്യത്യസ്തമാണ്‌. ആരൊക്കെ, ഏതൊക്കെ രീതിയില്‍ ഒരു ഭാഷ പ്രയോഗിച്ചാലും സാമാന്യമായി ആശയവിനിമയം നടക്കപ്പെടുന്നുണ്ട്‌. ചെറിയ ചെറിയ മാറ്റങ്ങളും പുതുമകളും എപ്പോഴും ഭാഷയില്‍ സ്വാംശീകരിയ്ക്കപ്പെടുന്നുമുണ്ട്‌. പുതിയപ്രയോഗങ്ങളും ശൈലികളും ഒക്കെ ഉള്‍ക്കൊള്ളാന്‍ തയ്യാറുള്ള ഭാഷ നവനവോന്മേഷശാലിനി :-)യായി വിലസുമത്രേ.

ഒരുകൂട്ടം ആളുകള്‍ ഒരേതരത്തില്‍ ഒരു വാക്കിനേയോ ശൈലിയേയോ പ്രയോഗിച്ച്‌ അംഗീകരിച്ചാല്‍ അത്‌ ആ ഭാഷയ്ക്ക്‌ മുതല്‍ക്കൂട്ടായിത്തീരാം. ഈ പുതുമകള്‍ ഭാഷയുടെ സമ്പത്തായിത്തീരുന്നത്‌, ക്രമേണയുള്ള സ്വാഭാവികമായ രചനാന്തരങ്ങളിലൂടെ രൂപപ്പെട്ടുവരുമ്പോഴാണ്‌.

ഒരാള്‍ക്ക്‌, കേശാലങ്കാരത്തില്‍ മാറ്റം വരുത്തിയും വേഷവിധാനത്തില്‍ മാറ്റം വരുത്തിയും ഒക്കെ പുതുമ പരീക്ഷിയ്ക്കാം. എന്നാല്‍ എല്ലാമാറ്റങ്ങളും ഒരുമിച്ചായാല്‍ ചിലപ്പോള്‍ വ്യക്തിത്വം തന്നെ മാറിപ്പോവും. കൂട്ടത്തില്‍ പ്ലാസ്റ്റിക്‌ സര്‍ജറികൂടി നടത്തി കൃത്രിമമായിപ്പോലും രൂപമാറ്റം ഉണ്ടാക്കിയെടുത്താല്‍ കോലംകെട്ടുപോവുകയോ വ്യക്തിത്വം തന്നെ നഷ്ടമാവുകയോ ചെയ്യും.

മുകളില്‍പ്പറഞ്ഞ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട്‌ ബൂലോഗമലയാളത്തെ ഒന്നു നോക്കിക്കാണാം-ബ്ലോഗുക, ബ്ലോഗന്‍, ബ്ലോഗിനി(ബ്ലോഗത്തി), ബൂലോകം തുടങ്ങിയവാക്കുകള്‍ മാറ്റിനിര്‍ത്താന്‍ നമുക്കാവില്ല. ഡിലീറ്റുക, കമന്റുക, പോസ്റ്റുക, കോപ്പുക, ലിങ്കുക തുടങ്ങിയവാക്കുകള്‍ ബൂലോഗത്ത്‌ ധാരാളം കേള്‍ക്കുന്നുണ്ട്‌. പുലി, പുപ്പുലി (സംസ്കൃതത്തിലെ ഈ അര്‍ഥത്തില്‍ ഉപയോഗിക്കുന്ന വീരകേസരി-(കേസരി), നരര്‍ഷഭന്‍(ഋഷഭഃ)എന്നീ പദങ്ങളെക്കൂടി ഓര്‍ക്കട്ടെ), എന്നിവരുടെ പുപ്പുലിക്കളിയാണല്ലോ ഇവിടത്തെ ജനകീയാഘോഷം.

"എങ്ങുതിരിഞ്ഞൊന്നു നോക്കിയാലും
കേള്‍ക്കുന്നു പുപ്പുലിഗര്‍ജ്ജനങ്ങള്‍"
എന്നു മൂളിപ്പാട്ടു പാടാതിരിക്കാനാവുന്നില്ല:)
ലെവന്‍, ലെത്‌, ലിതുകൊള്ളാമല്ല്- തുടങ്ങിയവ പ്രാദേശികതവിട്ട്‌ പൊതുധാരയിലേക്‌ക്‍ എത്തുന്നുവോ എന്നൊരു സംശയം. ലാലു അലക്സുക, വക്കാരിക്കുപഠിയ്ക്കുക തുടങ്ങിയ പദങ്ങള്‍ പത്തുനൂറാളുകള്‍ക്കിടയില്‍ ആശയവിനിമയം സാധ്യമാക്കുന്നുണ്ടെങ്കിലും ഇത്തരം പ്രയോഗങ്ങള്‍ മലയാളഭാഷയുടെ പൊതുധാരയിലേയ്ക്കെത്തുമോ? എത്തേണ്ടതുണ്ടോ?

ഏതുവാക്കും ഏതര്‍ഥത്തിലും ഉപയോഗിയ്ക്കാമെങ്കിലും സ്വാഭാവികമായപ്രയോഗത്തിലൂടെ, ഒരു പൂ വിടരും പോലെയായാല്‍ അതല്ലേ ഭാഷയ്ക്‌ക്‍ ഉണര്‍വ്വും പുതുമയും നല്‍കൂ? ബൂലോഗത്ത്‌ സ്വാഭാവികമായി ഉടലെടുത്തപ്രയോഗങ്ങള്‍ പൊതുധാരയെ സംബന്ധിച്ച്‌ കൃത്രിമത്വം തോന്നിക്കുന്നതാണല്ലോ. അപ്പോള്‍ അടുത്തചിന്താവിഷയം ഇതാണ്‌-

"ബ്ലോഗുഭാഷ കാലക്രമത്തില്‍ മലയാളഭാഷയുടെ പൊതുധാരയില്‍ നിന്നും മറ്റൊരു കൈവഴിയായി ദിശമാറി ഒഴുകുമോ?"

91 comments:

ജ്യോതിര്‍മയി /ज्योतिर्मयी said...

"ബ്ലോഗിലെ പുപ്പുലിക്കളി", കഥയെഴുത്തുപുലികളേ, ഈ വിഷയത്തില്‍ ഒരു തമാശക്കഥ നിങ്ങളാരെങ്കിലും എഴുതണേ.
ഇതു കഥയല്ല. ഒരു പുതിയ വെറും പോസ്റ്റ്‌.

ജ്യോതിര്‍മയി /ज्योतिर्मयी said...

"ബ്ലോഗുഭാഷ കാലക്രമത്തില്‍ മലയാളഭാഷയുടെ പൊതുധാരയില്‍ നിന്നും മറ്റൊരു കൈവഴിയായി ദിശമാറി ഒഴുകുമോ?"

ലിഡിയ said...

ആവോ...

ഇപ്പോ അറ്റ്ലീസ്റ്റ് മലയാളം എന്ന് പറഞ്ഞത് മല്യാലം എന്ന് പഴകിപൊടിയാതിരിക്കാന്‍ ഈ ബൂലോകവും ബ്ലോഗെഴുത്തും സഹായിച്ചു. എന്നും ഇങ്ങനെ മൂന്ന് നേരം റേഷനരികഞ്ഞിയായാലും കുടിച്ച് പോവാനായാല്‍ അനുഗ്രഹം.

വലിയൊരു ചര്‍ച്ചയുണ്ടാവും അല്ലെ, ഞാന്‍ പോട്ടെ.

-പാര്‍വതി.

കണ്ണൂരാന്‍ - KANNURAN said...

"ബ്ലോഗുഭാഷ കാലക്രമത്തില്‍ മലയാളഭാഷയുടെ പൊതുധാരയില്‍ നിന്നും മറ്റൊരു കൈവഴിയായി ദിശമാറി ഒഴുകുമോ?" സാധ്യത കുറവാണ്. എങ്കിലും ഒരു പരിധി കേരളത്തിനു പുറത്ത് മലയാളത്തെ ഇനി വരുന്ന കാലം സംരക്ഷിക്കുക ബൂലോഗമായിരിക്കും..

Unknown said...

"ബ്ലോഗുഭാഷ കാലക്രമത്തില്‍ മലയാളഭാഷയുടെ പൊതുധാരയില്‍ നിന്നും മറ്റൊരു കൈവഴിയായി ദിശമാറി ഒഴുകുമോ?"

ചര്‍ച്ച ചെയ്യപ്പെടേണ്ടുന്ന ഒരു വിഷയം തന്നെ.

ഇവിടെ ഉത്ഭവിക്കുന്നതും ഉപയോഗിക്കുന്നതുമായ വ്യത്യസ്ത പദങ്ങളുടെയും പ്രയോഗങ്ങളുടെയും അടിസ്ഥാനത്തില്‍ ബ്ലോഗുഭാഷ എന്നൊരു തിരിച്ചറിവിനപ്പുറമൊന്നും മറ്റൊരു കൈവഴിയായി മാറിയൊഴുകാനുള്ള സാധ്യതയൊന്നും ഞാന്‍ കാണുന്നില്ല.

പല മലകളില്‍ പെയ്തിറങ്ങുന്ന എല്ലാ കൈവഴികളും മലയാളത്തിന്റെ പൊതുധാരയില്‍ ഒഴുകിച്ചേര്‍ന്ന് അതിനെ കൂടുതല്‍ സമ്പുഷ്ടമാക്കാനാണ് സാധ്യത കൂടുതല്‍ എന്നെനിക്കു തോന്നുന്നു.

chithrakaran ചിത്രകാരന്‍ said...

ജോതിര്‍മയിയുടെ ആശങ്ക സ്വാഭാവികമാണ്‌. ആശങ്കക്കു വകയില്ലെന്നാണ്‌ ചിത്രകാരന്റെ മതം. ബ്ലൊഗു ഭാഷ പരിചയിച്ചു തുടങ്ങിയതുമുതല്‍ ആശ്വാസമായെന്നു പറയാം. കാരണം, മലയാള ഭാഷ വളരുന്നുണ്ടെന്ന ഒരു തൊന്നല്‍ !!! പുതിയ വാക്കുകള്‍ എവിടെനിന്നുണ്ടായി വന്നാലും അത്‌ ഭാഷക്ക്‌ മുതല്‍ക്കൂട്ടു തന്നെയാണ്‌.ബ്ലൊഗ്‌ എന്ന ഒരു അരുവിയില്‍നിന്നും മലയാളത്തിന്റെ ഭാഷാനദിയിലേക്ക്‌ വാക്കുകള്‍ ഒഴുകിവരട്ടെ !!!!!!

Siji vyloppilly said...

ജ്യോതിടീച്ചറെ,
സത്യായിട്ടുള്ളതും ചര്‍ച്ചചെയ്യപ്പെടേണ്ടതുമായ കാര്യമാണ്‌ എഴുതിയിട്ടുള്ളത്‌.ആദ്യമൊക്കെ എനിക്ക്‌ ബ്ലോഗുഭാഷ അലര്‍ജിയായിരുന്നെങ്കിലും ഇപ്പോള്‍ യാതൊരു ആലോചനയും കൂടാതെ ഉപയോഗിച്ചും തുടങ്ങി.ഒരു ബ്ലോഗു കഥ ഇവിടെ എഴുതട്ടെ.ക്ഷമിക്കുമല്ലൊ...

'അവള്‍ പുലര്‍ച്ചെ ഭര്‍ത്താവിനെ ഓഫീസിലേക്ക്‌ യാത്രയാക്കിയതിനു ശേഷം ബ്ലോഗാനിരുന്നു.കുട്ടികള്‍ നല്ല ഉറക്കമാണ്‌.കമന്റാനായിട്ട്‌ വളരെക്കുറച്ച്‌ സമയമേ ബാക്കിയുള്ളു.സമയക്കുറവുമൂലം കുറെക്കാലായിട്ട്‌ ഒന്നും എഴുതാനോ പോസ്റ്റാനോ പറ്റാറില്ല.എന്നാലും രാവിലെയെഴുന്നേറ്റാല്‍ ആദ്യം ചെയ്യുന്ന കാര്യം കമ്പ്യൂട്ടര്‍ ഓണാക്കി ബ്ലോഗലാണ്‌.
കുറച്ചുകഴിഞ്ഞപ്പോള്‍ കരിയുന്ന ഒരു മണം വരുന്നു.ഇനി ഈ കപ്യൂട്ടര്‍ കുന്ത്രാണ്ടം കത്തിപ്പോയതാണോ? അതിനു ചുറ്റുമൊന്നു മണപ്പിച്ചുനോക്കി.അവിടെ നിന്നല്ല. വേഗം അടുക്കളയിലേക്കോടി.ചായപ്പാത്രം ഇരുന്ന് കരിഞ്ഞ്‌ എല്ലാം ഡിലീറ്റായിരിക്കുന്നു.മുറിനിറയെ പുകയുമുണ്ട്‌. മച്ചിനുമേലെ ഘടിപ്പിച്ചിരിക്കുന്ന അമേരിക്കയിലെ 'പുകയന്ത്രം' (സ്മോക്ക്‌ അലാം) കീ..കീ..യെന്നു ശബ്ദമുണ്ടാക്കാന്‍ തുടങ്ങി. കുട്ടികള്‍ പേടിച്ച്‌ അലറിക്കരഞ്ഞുതുടങ്ങി,ആരെങ്കിലും പരാതികൊടുത്താന്‍ പോലീസ്‌ എത്താനും സാദ്ധ്യതയുണ്ട്‌.ഒരു സ്റ്റൂള്‍ നീക്കിയിട്ട്‌ അവള്‍ സ്മോക്കലാം ഊരാനായി വേഗം മുകളിലേക്ക്‌ കയ്യുയര്‍ത്തി.'ബ്ലോഗുമുത്തപ്പന്മ്മാരെ' എന്നു പറഞ്ഞുകൊണ്ട്‌ കാല്‍ വഴുതി സ്മോക്ക്‌ അലാമിനൊപ്പം അവളും നിലം പതിച്ചു.ഒരാഴ്ച്ചത്തേക്ക്‌ ഇനി ബ്ലോഗലില്ല പ്രാകല്‍ മാത്രം.
ശുഭം.

ഇത്രയും സീരിയസ്സായ വിഷയിത്തിനു താഴെ തമാശയെഴുതിയതിനു സോറി.പുലികളും പുപ്പുലികളുമൊക്കെ വന്ന് വിഷയം ചര്‍ച്ചചെയ്യുമെന്നു കരുതുന്നു.

ഉമേഷ്::Umesh said...

സിജിയ്ക്കു ബ്ലോഗുകഥ എഴുതാമെങ്കില്‍ ഞാനൊരു ബ്ലോഗുശ്ലോകം എഴുതട്ടേ:

ബ്ലോഗാറില്ല, കമന്റുവാന്‍ കഴികയി, ല്ലേവൂര്‍ജി തന്‍ സര്‍വറില്‍
പോകാറി, ല്ലൊരു തേങ്ങയില്ലുടയുവാ, നാര്‍മ്മാദമില്ലൊട്ടുമേ,
ഹാ, കഷ്ടം! "ഹിഹി", സ്മൈലി തൊട്ട ചിരിയി, ല്ലോഫില്ല-പിന്നെന്തരോ
ആകട്ടേ, ഗഡി, പോസ്റ്റുവായനയെ നിര്‍ത്തീടൊല്ല, ശുട്ടീടുവന്‍!

Siji vyloppilly said...

അപ്പോ ഇവിടെ വന്നും എന്റെ പോസ്റ്റിലേക്ക്‌ ഗോളടിച്ചു.
ഉം..ഞാനും ശ്ലോകമെഴുതാന്‍ പഠിക്കുന്നുണ്ട്‌.
ജ്യോതി ടീച്ചറെ..ക്ഷമി..ചര്‍ച്ച നടക്കട്ടെ..

പ്രിയംവദ-priyamvada said...

ഈ ബ്ലോഗ്‌ ഭാഷ ഒരേ സമയം ഇഷ്ടവും അനിഷ്ടവും തോന്നിപ്പിക്കുന്നു....മറന്നുപോയ പല പ്രാദേശിക പദ പ്രയോഗങ്ങളും ശങ്കയില്ലാതെ ഉപയോഗിക്കമല്ലൊ, അതെല്ലാം ശേഖരിക്കപ്പെടുന്നല്ലൊ എന്ന ആശ്വാസം ...പക്ഷെ പോസ്റ്റി,കമന്റി എന്ന ചില കല്ലുകടി വേറൊരുവശത്തു..ഇതു ബ്ലോഗില്‍ തങ്ങി നില്‍ക്കാനല്ലേ സാധ്യത..ആശയവിനിമയത്തിനുതകുന്നതു ചിലതു മാത്രമെ പൊതുധാരയില്‍ എത്തൂ ,അല്ലെങ്കില്‍ സ്വീകരിക്കപ്പ്പ്പെടൂ .അതല്ലെ ഭാഷയുടെ നിയമം?

Peelikkutty!!!!! said...

ലേഖനം,സ്ലോകം.. ല്ലാം നമുക്ക് ക്ഷ പിടിച്ചു..

വിഷയത്തെക്കുറിച്ച് ഒന്നു പഠിച്ചോട്ടെ.. ന്നിട്ട് കമന്റി ചര്‍‌ച്ചിക്കാം!
:)

അനംഗാരി said...

ജ്യോ‍തി, അഭിനന്ദനങ്ങള്‍.വളരെ നല്ല കൃതി.ഇതു വളരെ ഗൌരവമര്‍ഹിക്കുന്ന ഒരു വിഷയം തന്നെയാണ്.
ബൂലോഗത്തില്‍ നമ്മള്‍ ഭാഷ ഉപയോഗിക്കുമ്പോള്‍ അത് മലയാള ഭാഷയ്ക്ക് ഒരു മുതല്‍കൂട്ടാവണം എന്നാണ് എന്റെ ആഗ്രഹം.പക്ഷെ എന്റെ ആഗ്രഹം നടക്കുമെന്ന് എനിക്ക് തീരെ വിശ്വാസം പോര.കാരണം, ദൃശ്യ-ശ്രവ്യ-പത്ര മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ എളുപ്പത്തിനു വേണ്ടി മലയാളത്തെ ആംഗലേയവല്‍ക്കരിച്ചെഴുതുന്ന കാഴ്ച നമുക്ക് കാണാന്‍ കഴിയും.മലയാളത്തിലെ നല്ലൊരു ശതമാനം വാക്കുകള്‍ക്ക് പകരം നമ്മള്‍ ഇന്ന് ഉപയോഗിക്കുന്നത് ആംഗലേയമാണ്.ചുരുക്കത്തില്‍ ഭാഷയിലെ വാക്കുകള്‍ അന്യം നിന്ന് നഷ്ടപ്പെട്ടുപോകുന്നു.ബൂലോഗവും ഇതില്‍ നിന്ന് വിഭിന്നമല്ല.ഒരു പക്ഷെ ഏറ്റവും കൂ‍ടുതല്‍ ആംഗലേയം ഉപയോഗിക്കുന്ന ഒരു മാധ്യമമായി ബൂലോഗം മാറുകയല്ലേ?മലയാളവും, ആംഗലേയവും ഇടകലര്‍ത്തി എഴുതൂന്നത് കൊണ്ട് ഭാഷയ്ക്ക് എന്താണ് മെച്ചം?.ഞാന്‍ ആംഗലേയ ഭാഷാ വിരോധിയല്ല.അതൊരു ലോകഭാഷയാണ്.ആംഗലേയത്തില്‍ സംസാരിക്കുമ്പോഴും, എഴുതുമ്പോഴും, നമുക്ക് നമ്മുടെ ഭാഷ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഉണ്ട് താനും.എന്നാല്‍, നമുക്ക് നമ്മുടെ ഭാഷയേയും വാക്കുകളേയും നിലനിര്‍ത്താനുള്ള ബാധ്യതയില്ലേ?
എന്റെ അഭിപ്രായത്തില്‍ നമ്മള്‍ അന്യം നിന്ന് പോയ വാക്കുകള്‍ പുനരുജ്ജീ‍വിപ്പിക്കണമെന്നാണ്.വരും തലമുറയ്ക്ക് വേണ്ടിയെങ്കിലും..
പല ആംഗലേയവാക്കുകള്‍ക്കും പകരമായി നമ്മള്‍ക്ക് പുതിയ ഒരു മലയാള വാക്ക് അവതരിപ്പിക്കാനും,അങ്ങിനെ മലയാളഭാഷയെ സമ്പുഷ്ടമാക്കാനും കഴിയണം.

സു | Su said...

വായിച്ചു.

Radheyan said...

ജാട(അതോ ജാഡയോ),അടിപൊളി,അര്‍മ്മാദിക്കുക തുടങ്ങിയ വാക്കുകള്‍ എങ്ങനെ മുഖ്യധാരാ ഭാഷയില്‍ ഇടം പിടിച്ചു.പൊതുധാരയില്‍ നിന്നു അകന്നു നില്‍ക്കുന്ന 90 വയസ്സായ് ഒരാളോട് ഈ ഭാഷ അതിന്റെ ആശയം സംവദിക്കുമോ? ഇത് ഭാഷക്ക് നല്ലതാണോ?

പുതിയ വാക്കുകള്‍ വരുന്നില്ല എങ്കില്‍ ആ ഭാഷ മരിക്കുന്നു എന്നാണ്‍ അര്‍ത്ഥം.തമിഴിനെ ഒരു ജൈവഭാഷയാക്കുനതും മലയാളത്തിനെ മൃതപ്രായമാകുന്നതും പുതുമ സ്വീകരിക്കുന്നതിലുള്ള വ്യത്യസ്ഥ സമീപനമല്ലേ? ഉദ:ക്ലോണിംഗ് എന്ന ആധുനിക ശാസ്ത്രവിശേഷത്തെ നാം ആ പേരില്‍ തന്നെ വിളിക്കുമ്പോള്‍ വളരെ സാധാരണക്കാരന് മനസ്സിലാകുന്ന എന്തെങ്കില സജ്ഞയിലാരിക്കും അത് തമിഴില്‍ അറിയപ്പെടുക.

കാലാതിവര്‍ത്തിയായി അര്‍ത്ഥം ദ്യോതിപ്പിക്കാന്‍ ഇന്നു ഉപയോഗിക്കുന്ന ബ്ലോഗ് ഭാഷക്ക് കഴിഞ്ഞാല്‍ അത് നിലനിന്നേല്‍ക്കും.അല്ലെങ്കില്‍ ഇതൊരു താല്‍ക്കാലിക പ്രതിഭാസമായി തുടരും.വക്കാരി ജീവിച്ചിരിക്കുന്ന (ശ്രീമാന്‍ ദീര്‍ഘായുസ്സയിരിക്കട്ടേ) അല്ലെങ്കില്‍ ബ്ലോഗില്‍ സജീവമായിരിക്കുന്ന അല്ലെങ്കില്‍ ഇന്നത്തെ പ്രകൃതങ്ങള്‍ തുടരുന്ന കാലം വരെ മാത്രമേ “വക്കാരിക്കു പഠിക്കുക“ എന്ന ശൈലി നിലനില്‍ക്കുകയുള്ളൂ.അതിനു ശേഷം അതിന് അര്‍ത്ഥലോപം വന്നുപോകും

Radheyan said...

ജാട(അതോ ജാഡയോ),അടിപൊളി,അര്‍മ്മാദിക്കുക തുടങ്ങിയ വാക്കുകള്‍ എങ്ങനെ മുഖ്യധാരാ ഭാഷയില്‍ ഇടം പിടിച്ചു.പൊതുധാരയില്‍ നിന്നു അകന്നു നില്‍ക്കുന്ന 90 വയസ്സായ് ഒരാളോട് ഈ ഭാഷ അതിന്റെ ആശയം സംവദിക്കുമോ? ഇത് ഭാഷക്ക് നല്ലതാണോ?

പുതിയ വാക്കുകള്‍ വരുന്നില്ല എങ്കില്‍ ആ ഭാഷ മരിക്കുന്നു എന്നാണ്‍ അര്‍ത്ഥം.തമിഴിനെ ഒരു ജൈവഭാഷയാക്കുനതും മലയാളത്തിനെ മൃതപ്രായമാകുന്നതും പുതുമ സ്വീകരിക്കുന്നതിലുള്ള വ്യത്യസ്ഥ സമീപനമല്ലേ? ഉദ:ക്ലോണിംഗ് എന്ന ആധുനിക ശാസ്ത്രവിശേഷത്തെ നാം ആ പേരില്‍ തന്നെ വിളിക്കുമ്പോള്‍ വളരെ സാധാരണക്കാരന് മനസ്സിലാകുന്ന എന്തെങ്കില സജ്ഞയിലാരിക്കും അത് തമിഴില്‍ അറിയപ്പെടുക.

കാലാതിവര്‍ത്തിയായി അര്‍ത്ഥം ദ്യോതിപ്പിക്കാന്‍ ഇന്നു ഉപയോഗിക്കുന്ന ബ്ലോഗ് ഭാഷക്ക് കഴിഞ്ഞാല്‍ അത് നിലനിന്നേല്‍ക്കും.അല്ലെങ്കില്‍ ഇതൊരു താല്‍ക്കാലിക പ്രതിഭാസമായി തുടരും.വക്കാരി ജീവിച്ചിരിക്കുന്ന (ശ്രീമാന്‍ ദീര്‍ഘായുസ്സയിരിക്കട്ടേ) അല്ലെങ്കില്‍ ബ്ലോഗില്‍ സജീവമായിരിക്കുന്ന അല്ലെങ്കില്‍ ഇന്നത്തെ പ്രകൃതങ്ങള്‍ തുടരുന്ന കാലം വരെ മാത്രമേ “വക്കാരിക്കു പഠിക്കുക“ എന്ന ശൈലി നിലനില്‍ക്കുകയുള്ളൂ.അതിനു ശേഷം അതിന് അര്‍ത്ഥലോപം വന്നുപോകും

ദേവന്‍ said...
This comment has been removed by a blog administrator.
ദേവന്‍ said...

ബങ്കല്ലൂരു ശ്രീമതി ജ്യോതിര്‍മയിയമ്മ അവര്‍കള്‍ അറിവിലേക്കായി കൊല്ലത്ത്‌ കൂമന്‍പള്ളിയില്‍ ദേവരാഗം എന്നയാള്‍ എഴുതുന്നത്‌ എന്തെന്നാല്‍

മലയാള ഭാഷയ്ക്കുമേല്‍ ഇന്റര്‍നെറ്റെഴുത്തുകാര്‍ ചെലുത്തുന്ന സ്വാധീനത്താലേ മണിപ്രവാളം പോലെ സങ്കരഭാഷ ഉരുത്തിരിയുകയോ ഗഡി ലവന്‍ ഇത്യാദി പ്രാദേശിക പ്രയോഗങ്ങളും പുലി, ഒന്നൊന്നരയാദി മിമിക്രി പ്രയോഗങ്ങളും മേല്‍പ്പെട്ടവര്‍ നിരന്തരം എഴുത്തുമലയാളത്തുമേല്‍ ഉപയോഗിക്കയാല്‍ കാലഭേദത്താല്‍ ഇവ ഭാഷയില്‍ കൂട്ടിച്ചേര്‍ക്കപ്പെടുകയോ വന്നു ഭവിക്കാമെന്ന് നിരീക്ഷിച്ചുകണ്ടതാണ്‌ ഈ എഴുത്തിനു ഹേതുവായിട്ടുള്ളത്‌.

പച്ചമലയാളമുണ്ടായ മേല്‍ ആദ്യം എഴുതി പ്രസിദ്ധപ്പെടുത്തിയ ഗദ്യസാഹിത്യമെന്ന് നാളിതുവരെ വിശ്വാസം കല്‍പ്പിച്ചു പോരുന്ന ശ്രീമതു അപ്പു നെടുങ്ങാടി അവര്‍കളുടെ കുന്ദലത തുടങ്ങി നാളിതുവരെ എഴുത്തുകാര്‍ മേല്‍പ്പറയും ഗ്രാമ്യ വാക്കുകള്‍ ധാരാളമായി ഉപയോഗിച്ചു പോന്നിട്ടും നാളിതുവരെ ഭാഷാപ്രമാണഭാഗമായ പദസഞ്ചയത്തില്‍ ഉള്‍പ്പെടുത്തി വന്നിട്ടില്ല. കൊതുകുനാണപ്പന്‍ എന്നിവര്‍ തുടങ്ങിവച്ച മിമിക്രി എന്ന കലാ ശാഖയും വാള്‌ കോഞ്ഞാട്ട തുടങ്ങി പുത്തന്‍ ചൊല്ലുവിളികള്‍ പലതും ഉപയോഗിക്കുകയും കാലാകാലം കലാലയങ്ങള്‍ ചെത്ത്‌ മിന്നല്‍ ഇടിവെട്ട്‌ ആദിയായ പദങ്ങള്‍ക്ക്‌ പുതുതായ അര്‍ത്ഥങ്ങള്‍ തോന്നിപ്പിച്ച്‌ ഉപയോഗിച്ചും വന്നിട്ടും
മലയാളം അതിനെ സ്വാംശീകരിച്ചു കാണുകയുണ്ടായില്ല.

മേല്‍പ്പടി ഇന്റര്‍നെറ്റിലെഴുത്തെന്ന പുത്തന്‍ സമ്പ്രദായക്കാരും മലയാളഭാഷക്കു മിത്രമായിപ്പോരുന്നവരെങ്കിലും ടിയാളുമാര്‍ മുഖ്യമായും മേപ്പടി ഗദ്യകാര്‍, മിമിക്രിക്കാര്‍, വിദ്യാര്‍ത്ഥികള്‍ മുതല്‍പ്പേരുടെ പ്രയോഗങ്ങള്‍ കടം കൊള്ളുകയും അപൂര്‍വ്വമായി ഇത്തരത്തിലുള്ളവ സ്വയം സൃഷ്ടിക്കുകയും ചെയ്തുപോരുന്നതായിട്ടാണ്‌ വിചാരത്തില്‍ വരുന്നത്‌.

ഇത്തരുണത്തില്‍ ഇന്റര്‍നെറ്റ്‌ എഴുത്തുകാര്‍ ക്ഷണവരുംകാലത്തെങ്കിലും മലയാളത്തിന്മേല്‍ വലിയോരു വഴിത്തിരിവിനു ഹേതുവാകുമെന്ന് കീഴെഴുത്തിന്‍ പടിയാള്‍ വിചാരിക്കുന്നില്ലെന്ന് അറിയിക്കുന്നത്‌ അവസരോചിതമെന്ന് തോന്നിയതിനാലെ ഈ കുറിപ്പ്‌ അയക്കുന്നു. മേല്‍പ്പറഞ്ഞ മാറ്റങ്ങളും കാലാന്തരത്താലെയും മറ്റും വന്ന സ്വാധീനങ്ങളും നാളിതുവരെയും പ്രയോഗിച്ചിട്ടില്ലെന്നും മേലിലും ടിപ്പണി ചെയ്യാതെ സ്വാംശീകരണത്തിനു കൂടാത്ത പദങ്ങളും പ്രയോങ്ങങ്ങളും കത്തുകളിലോ മറ്റു രൂപങ്ങളിലെ എഴുത്തു മലയാളത്തിലോ ഉപയോഗിക്കാനും നിശ്ചയിച്ചിട്ടില്ലെന്നും കൂടി ഇതിനാലെ അറിയാന്‍ താല്‍പ്പര്യപ്പെടുന്നു.

ഡാലി said...

ഞാന്‍ ദേവേട്ടന്റെ കമന്റ് നോക്കിയിയിരിക്കുകയായിരുന്നു. അതിന്റടിയില്‍ എന്റെ ഒരൊപ്പ്. വിശ്വേട്ടനേയും പ്രതീക്ഷിക്കുനുണ്ട്.

ബൂലോഗഭാഷയെ കുറിച്ച് എനിക്കുണ്ടായ തോന്നല്‍ (ഗഡി, പുലി, പുപ്പുലി ഇത്യാദികളല്ല, നാട്ടുമലയാളത്തെ പറ്റിയുള്ളത്) ഞാന്‍ പ്രിയംവദയുടെ പോസ്റ്റില്‍ ഇട്ടിരുന്നു.അത് ഇവിടെ അതിന്‍ ദേവേട്ടന്റെ മറുപടി ഇവിടെ.ഇവിടെ

ബൂലോകം കുറേകൂടി വളര്‍ന്ന് അതിനൊരു വ്യക്തതയുള്ള മുഖം കിട്ടിമ്പോള്‍ നാട്ട് ഭാഷ മനസ്സില്‍ ഇടം നേടുകയും പുലികളെല്ലാം കാട്ടിലേയ്ക്കു മടങ്ങുകയും ചെയ്യ്യും എന്ന് ഈയുള്ളവളും വിശ്വസിക്കുന്നു.

കഥകളിലും, ഓര്‍മ്മകുറിപ്പുകളിലും കമന്റുകളിലും ആണ് അധികം ഈ പുലിപ്രയോഗങ്ങള്‍ കാണാനാവുക. താരതമ്യേനെ ഗൌരവ വിഷയങ്ങള്‍ എഴുതുന്നവര്‍ നല്ല മലയാളം തന്നെ എഴുതാന്‍ കഴിയുന്നതും ശ്രമിക്കാറുണ്ട് എന്നാണ് ഞാന്‍ ശ്രദ്ധിച്ചീട്ടുള്ളത്. അതില്‍ തന്നെ അക്ഷരതെറ്റൊക്കെ വന്നാല്‍ ഉമേഷന്‍ മാഷ് വടി കൊണ്ട് വരും എന്നതിനാല്‍ അതും വളരെ കുറവാണ് അത്തരം ലേഖനങ്ങളില്‍.

സുഗതരാജ് പലേരി said...

ദേവാട്ടാ ‘അടിപൊളി‘ എന്ന് പറയാന്‍ ഈ അവസരം ഞാന്‍ വിനിയോഗിക്കുന്നു.
w.v.: adepyi

chithrakaran ചിത്രകാരന്‍ said...

പണ്ട്‌ അറിവുകളുടെയും,വിഭവങ്ങളുടെയും അധീശത്വം നിലനിര്‍ത്തുന്നതിനായി അവര്‍ണ്ണന്‍ സംസ്കൃതം പഠിക്കരുതെന്ന് വിലക്കിയിരുന്നു. സംസ്കൃതം അറിയാതെ കേട്ടുപോയ അവര്‍ണന്റെ ചെവിയില്‍ ഉരുക്കിയ ഇയ്യവുമായി ഓടിനടന്ന ബ്രാഹ്മണ്യം സംസ്കൃതം എന്ന ഒരു ഭാഷയുടെ കഥകഴിക്കുകകൂടിയാണ്‌ ചെയ്തത്‌.
ഈ അനുഭവം ഇത്തരം ചര്‍ച്ചകള്‍ നടത്തുംബോള്‍ ഓര്‍ക്കേണ്ടതാണ്‌.
ഭാഷ വളരുന്നത്‌ പണ്ഡിതന്മാരുടെ കൈകളില്‍ കിടന്നല്ല. തെരുവോരത്തെ സാധാരണ ജനങ്ങളുടെ ആശയവിനിമയത്തിലൂടെയാണ്‌.
ചന്തകളും,പൂരപ്പറംബുകളും,കള്ളുഷാപ്പുകളും,ബൂലോകവും,കൊളെജു കാബസ്സുകളും,നാടന്‍ തൊഴില്‍ശാലകളും, പൊങ്ങച്ചമില്ലാതെ ആശയവിനിമയത്തിനായി ഭാഷയെ ഉപയോഗിക്കുന്നതിനാല്‍ ഭാഷയുടെ കളിത്തൊട്ടിലുകളാകുന്നു.

chithrakaran ചിത്രകാരന്‍ said...

അവര്‍ണ്ണര്‍ ... തെറ്റിപ്പോയി... ശൂദ്രന്‍ സംസ്കൃതം പഠിക്കരുതെന്ന് വായിക്കുക.

ജ്യോതിര്‍മയി /ज्योतिर्मयी said...

ബ്ലോഗുഭാഷ പൊതുധാരയില്‍ നിന്നും അധികം മാറാനിടയില്ലെന്നുതന്നെ എനിയ്ക്കും തോന്നുന്നു. കേരളത്തിലെ ബ്ലോഗര്‍മാരെ സംബന്ധിച്ച്‌ അവര്‍ പൊതുധാരയില്‍ നിന്നും അകറ്റപ്പെടുന്നില്ല(അകലുന്നില്ല) എന്നതിനാല്‍ പൊതുധാരയ്ക്കുതന്നെയായിരിയ്ക്കും പ്രാധാന്യം അവര്‍ കൊടുക്കുക.

പ്രവാസികളെ സംബന്ധിച്ചാണെങ്കില്‍, ബ്ലോഗുഭാഷ രൂഢമൂലമാകാനുള്ള തുടര്‍ച്ചയൊന്നും ഉണ്ടാവും എന്നു തോന്നുന്നില്ല. അതായത്‌ അപ്പപ്പോള്‍ പ്രവാസികളാകുന്ന ആളുകളായിരിയ്ക്കും പ്രധാനമായും മലയാളഭാഷയെ ഗൃഹാതുരതയോടെയും ഗൌരവത്തോടെയും നോക്കുക എന്നെനിയ്ക്കു തോന്നുന്നു. ഇപ്പോഴത്തെ പ്രവാസികളുടെ അടുത്ത തലമുറയില്‍ മലയാളഭാഷയെ ഗൌരവമായിട്ടെടുക്കുന്ന അംഗങ്ങള്‍ കുറവായിരിയ്ക്കില്ലേ? എന്തിനാണ്‌ മലയാളം പഠിയ്ക്കുന്നത്‌ എന്നതിന്‌ ഉത്തരമുണ്ടോ? പുതുതായി കേരളത്തില്‍നിന്നും പുറത്തെത്തുന്ന ആളുകളേ മലയാളം ബ്ലോഗിങ്ങില്‍ ഉണ്ടാവാനിടയുള്ളൂ, എന്ന്‌ എനിയ്ക്കു തോന്നുന്നു.

അഭിപ്രായങ്ങള്‍ക്ക്‌ നന്ദി. ഉമേഷ്ജീ, ബ്ലോഗുശ്ലോകം ഞാന്‍ സദസ്സില്‍ ചൊല്ലും. കിട്ടുന്നതില്‍ പാതി, എന്താ സമ്മതിച്ചോ? "ശുട്ടിടുവന്‍" എന്നാല്‍ 'അവന്‍ ശുട്ടിടും' എന്നല്ലേ അര്‍ഥം? വക്കാരിക്കിട്ടു വെച്ചതാണോ? അതോ ശുട്ടിടുവേന്‍' എന്നാണോ ഉദ്ദേശിച്ചത്‌? (കുറുന്തോട്ടിയ്ക്കു വാതം വന്നതല്ലല്ലോ):-)

കൂമന്‍പള്ളി ദേവരാഗമഹാമാന്യദേഹത്തിന്‌-
ജീ, ഞാന്‍ ആധാരമെഴുത്തിന്റേയോ, കോടതിക്കടലാസിന്റേയോ കത്തെഴുത്തിന്റേയോ, എന്തിന്‌ തലയിലെഴുത്തിന്റേയോ പോലും കാര്യമല്ല പറഞ്ഞത്‌. നെറ്റിയിലെഴുത്തിന്റെ- സോറ്യ്‌, നെറ്റിലെഴുത്തിന്റെ കാര്യമാണ്‌. നന്ദിയുണ്ടേ, കമന്റിന്‌:-)

ജ്യോതിര്‍മയി /ज्योतिर्मयी said...

കണ്ണൂരാന്‍,

പ്രവാസിമലയാളികളുടെ അടുത്ത തലമുറയ്ക്ക്‌ മലയാളം എത്രത്തോളം പ്രിയപ്പെട്ടതാവും?
നന്ദി.

പൊതുവാളന്‍ജീ

അങ്ങനെ ഒരു ശുഭപ്രതീക്ഷ വെയ്ക്കാം അല്ലേ, നന്ദി.

ചിത്രകാരന്‍ജീ

അഭിപ്രായത്തിനു നന്ദി. പുതിയ വാക്കുകള്‍ ഉണ്ടായിവരുമെന്നാശ്വസിയ്ക്കാം.

സിജി,

നല്ല എഴുത്തുകാരിയാണല്ലേ. ബ്ലോഗു കഥ കൊള്ളാം. പക്ഷേ നമ്മുടെ ജീവിതം ബ്ലോഗിപ്പോകാതെ നോക്കണം അല്ലേ.

ഉമേഷ്‌ജീ, നന്ദി, നമസ്കാരം. അപ്പൊ എന്തായീ ശ്ലോകത്തിലെ അവസാനത്തെ വാക്ക്‌.

പ്രിയംവദചേച്ചീ:) എനിയ്ക്കും അതേ അഭിപ്രായം തന്നെ.

പീലിക്കുട്ടി, കണ്ടതില്‍ സന്തോഷം.

അനംഗാരിജീ,

എഴുതുമ്പോള്‍ നല്ലഭാഷ ഉപയോഗിക്കണമെന്ന് എഴുത്തുകാര്‍ വിചാരിയ്ക്കേണ്ടതുതന്നെയാണ്‌. പക്ഷേ നല്ലത്‌, ചീത്ത എന്നത്‌ ആപേക്ഷികമാണല്ലോ. ഇപ്പോള്‍ ചില മലയാളപത്രങ്ങള്‍ കഴിയുന്നതും മലയാളപദങ്ങള്‍ തന്നെ ഉപയോഗിക്കാന്‍ വിശേഷശ്രദ്ധ കൊടുക്കുന്നുണ്ടല്ലോ. അതു കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്‌. എല്ലാ എഴുത്തുകാരും ശ്രദ്ധിച്ചാല്‍ നന്നായിരുന്നു അല്ലേ. അഭിപ്രായത്തിനു നന്ദി.

സൂ, സന്തോഷം.

രാധേയന്‍ജീ,

ബ്ലോഗുഭാഷയെപ്പറ്റി താങ്കള്‍ പറഞ്ഞതു ശരിതന്നെ.

പിന്നെ മലയാളം, സംസ്കൃതത്തേയും തമിഴിനേയും അന്യരാക്കി അക്റ്റിനിര്‍ത്താതിരുന്നാലേ മലയാളത്തില്‍ പുതിയ വാക്കുകള്‍ ഉണ്ടാകാനുള്ള സാഹചര്യം തെളിയൂ, എന്നു തോന്നുന്നു.

ദേവരാഗം ജീ, ഇപ്പോഴാണെഴുത്തിലെ ഉള്ളടക്കം മനസ്സിലായത്‌. ശരിയാണ്‌. വാര്‍ത്തവായിക്കുന്ന ആള്‍ " സംസ്ഥാന സ്കൂള്‍ യുവജനോത്സവം അടിപൊളിയായിക്കൊണ്ടാടി" എന്ന്‌ വായിച്ചില്ല കേട്ടോ :-)

ഡാലീ :)

ലിങ്കിനും നന്ദി. ഞാന്‍ കാണാത്ത പലതും ബൂലോകത്തില്‍ ഉണ്ടെന്നു മനസ്സിലായി. വായിച്ചു കേട്ടോ.

ചിത്രകാരന്‍ജീ

പൊങ്ങച്ചം കളയാന്‍ കള്ളുഷാപ്പിലും പൂരപ്പറമ്പിലും ഒക്കെ പോകണമെന്നില്ല. എന്തിനാണ്‌ എന്തിലും ഏതിലും അവര്‍ണ്ണനേയും സവര്‍ണ്ണനേയും വലിച്ചിഴയ്ക്കുന്നതെന്നും മനസ്സിലാവുന്നില്ല. സംസ്കൃതത്തിന്റെ കഥ കഴിഞ്ഞുവെന്നോ? ഞാനിന്നുകൂടി ഒന്നെഴുതിയിരുന്നു. എണ്ണത്തില്‍ കുറവാണെങ്കിലും സംസ്കൃതത്തില്‍ സംസാരിയ്ക്കാനും (ഫോണ്‍ ചെയ്യാനും) ഒക്കെയായി ഇവിടെയെനിയ്ക്‌ക്‍ പത്തിരുപത്‌ കൂട്ടുകാരെങ്കിലും ഉണ്ട്‌(ജാതിയൊന്നും ചോദിച്ചില്ല).

ഉമേഷ്::Umesh said...

വലിയ തിരക്കായിപ്പോയി ജ്യോതീ. കമന്റിടാന്‍ പറ്റിയില്ല. ക്ഷമിക്കുക.

“ശുട്ടീടുവേന്‍” എന്നാണുദ്ദേശിച്ചതു്. ടൈപ്പുചെയ്തപ്പോള്‍ തെറ്റിപ്പോയി. ജ്യോതി പറഞ്ഞതുപോലെ വക്കാരിയെ കര്‍ത്താവാക്കിക്കൊണ്ടു നമുക്കൊന്നു കുരിശില്‍ കയറ്റിയാലോ? :)

ചൂണ്ടിക്കാട്ടിയതിനു നന്ദി.

പത്തുപതിനഞ്ചു മിനിറ്റു കൊണ്ടു കടലാസിലെഴുതുക കൂടി ചെയ്യാതെ നേരിട്ടു കമന്റ് ബോക്സില്‍ ടൈപ്പു ചെയ്ത ആ ശ്ലോകം പീന്നീടു വായിച്ചപ്പോള്‍ എനിക്കു വളരെ ഇഷ്ടമായി. അതിനെ ഒരു പോസ്റ്റാക്കിയാലോ എന്നൊരു ചിന്ത. ശ്ലോകം മാത്രമല്ല, അതിന്റെ അടിസ്ഥാനത്തില്‍ അല്പം നര്‍മ്മവും.

ഉമേഷ്::Umesh said...
This comment has been removed by a blog administrator.
ഉമേഷ്::Umesh said...

ചിത്രകാരനു നന്ദി.

കള്ളുഷാപ്പിലും പൂരപ്പാട്ടിലും കേള്‍ക്കുന്നതാണു ശുദ്ധമായ മലയാളം എന്ന അറിവു പകര്‍ന്നു തന്നതിനു്.

[ഇതു രണ്ടും കേട്ടിട്ടില്ലാത്ത ജ്യോതിക്കെന്തറിയാം!]

അതാണു താങ്കളുടെ അഭിപ്രായമെന്നു താങ്കളുടെ പോസ്റ്റുകളും കമന്റുകളും വായിച്ചപ്പോള്‍ തോന്നിയിരുന്നു.

ആചാര്യനു പ്രണാമം!

Anonymous said...

മലയാള ഭാഷയ്ക്ക് പ്രാദേശികമായ വ്യത്യാസവും,ഓരോന്നിനും അതിന്റേതായ ഭംഗിയും ഇപ്പോള്‍ തന്നെ ഉണ്ടല്ലോ ?‍
ബ്ലോഗ് ഭാഷ്യ്ക്ക് കാലാനുസ്രുണമായ ചില മാറ്റങ്ങള്‍ ഉണ്ടന്നതൊഴിച്ചാല്‍ മറ്റൊന്നും സംഭവിക്കാനിടയില്ല.

ദേവന്‍ said...

ജ്യോതിടീച്ചറേ,
രണ്ടാം തലമുറ പ്രവാസികളേക്കും അവിടെന്നു മുന്നോട്ടും മലയാളഭാഷ പ്രിയങ്കരമായ ഒന്നായി തുടരുമോ എന്നു ചിന്തിക്കുമ്പോള്‍ തലമണ്ടക്കമ്മട്ടത്തില്‍ അടിച്ചു വരുന്ന രണ്ടു ചെമ്പുകാശ്‌ ദാ:

ഒരു ഭാഷ ഒരാള്‍ ഉപയോഗിക്കുമോ ഇല്ലയോ എന്നത്‌ ആ വ്യക്തിക്ക്‌ അതുകൊണ്ട്‌ എന്തു ചെയ്യാനാവും എന്നതിനെ ആശ്രയിച്ചിരിക്കും.

ഭാഷകൊണ്ട്‌ സാധാരണ ചെയ്യുന്ന കാര്യങ്ങള്‍:
1. വിവരസംഭരണവും വിതരണവും
അതായത്‌ പഠനം, പഠിപ്പിക്കല്‍, നോട്ടെഴുത്ത്‌, കേട്ടെഴുത്ത്‌ പോലെ അറിവു ശേഖരിക്കലും കൊടുക്കലും- എഞ്ചുവടി മുതല്‍ എഞ്ചിനീറിംഗ്‌ വരെ എന്തറിവോ ആകട്ടെ ഈ ഭാഷയില്‍ ചെയ്യുന്നുണ്ടോ ഇല്ലയോ;

2. വൈകാരിക വിനിമയം
നാട്ടുകാര്‍, കൂട്ടുകാര്‍, അപ്പന്‍, അമ്മ, ഭാര്യ, ബാക്കി തരാത്ത ബസ്‌ കണ്ടക്റ്റര്‍, ബട്ടര്‍ പേപ്പറില്‍ ഷവര്‍മ്മ പൊതിഞ്ഞു തരുന്നയാള്‍ തുടങ്ങിയവരോടും ഒക്കെ പ്രതികരിക്കാന്‍- കുറച്ചുകൂടെ കൃത്യമായി പറഞ്ഞാല്‍ വികാര ജന്യമായ ചിന്തകള്‍ ഏതുഭാഷയിലാണ്‌ എന്ന്;

3. തൊഴില്‍പരമായ ഭാഷോപയോഗം
പണിശാലയില്‍ ഒരുത്തന്‍ ഏതുഭാഷയില്‍ എഴുത്ത്‌, വായന, ജോലി സംബന്ധമായി വിനിമയം, നിര്‍ദ്ദേശങ്ങള്‍ ഉത്തരവുകള്‍ എന്നിവ നിര്‍വഹിക്കുന്നു;

4. സാഹിത്യ-വിനോദ സംബന്ധമായ ഉപയോഗം
സാഹിത്യം, സിനിമ, പാട്ട്‌, തമാശ, കളികള്‍ അങ്ങനെ വിനോദപരമായ വിനിമയം ഭാഷയിലൂടെ
നടത്തുന്നുണ്ടോ;

ഇതെല്‍ ചിലതെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന ഭാഷയേ ഒരുത്തനില്‍ നില നില്‍ക്കൂ.

ഇതിലെല്ലാം മലയാളം എവിടെ എത്തി നില്‍ക്കുന്നു എന്നത്‌ ആളുകള്‍ക്ക്‌ സ്വയം പഠിച്ചു തീരുമാനിക്കാന്‍ വിടുന്നു എങ്കിലും പ്രവാസിയുടെ അടുത്ത തലമുറക്ക്‌ ഇതില്‍ എത്ര കാര്യങ്ങള്‍ മലയാളം കൊണ്ട്‌ ചെയ്യാന്‍ പറ്റും എന്നതിന്റെ നിരാശാജനകമായ ഉത്തരം കണ്ടെത്താനും കഴിയും. രണ്ടും മൂന്നും തലമൂറ കഴിഞ്ഞ പ്രവാസികള്‍ അപൂര്‍വ്വമായെങ്കിലും മലയാളത്തെ തിരഞ്ഞു വരികയും ചെയ്യും. രണ്ടാം തലമുറ പ്രവാസികളായ കൈപ്പള്ളിയും മോസിലേജറും മലയാളത്തിലെ പിടിത്തം വിട്ടിട്ടില്ല, എങ്കിലും അവര്‍ ഒരു ന്യൂനപക്ഷമാണ്‌.

പ്രവാസിക്കുട്ടികളെയും മലയാളത്തോട് അടുപ്പിച്ചു നിര്‍ത്താന്‍ മറ്റേത് മാദ്ധ്യമത്തെക്കാലും ഇന്റര്‍നെറ്റെഴുത്തിനു കഴിയും. ഉദാഹരണമായി നമ്മള്‍ ഇവിടെ എന്താ ചെയ്യുന്നത്? അറിവു ശേഖരിച്ചു വയ്ക്കുന്നു, സാഹിത്യം നിര്‍മ്മിച്ചു സൂക്ഷിക്കുന്നു, പാട്ട്, തമാശാദികള്‍ എഴുതുന്നു പിന്മൊഴി-ഓര്‍ക്കുട്റ്റുകളിലൂടെയൊക്കെ വൈകാരിക വിനിമയവും നടത്തുന്നു.
എല്ലാം കമ്പ്യൂട്ടിനി(കട: ഹന്നമോള്‍)യുടെയും കൊരുത്തുവല (കടകട: എം വി എഴുത്തുകാര്‍) യുടെയും അനുഗ്രഹം.

chithrakaran ചിത്രകാരന്‍ said...

അതു ശരിയായില്ലല്ലോ
ഉമേഷ്‌.

വാചകം മുഴുവനെടുക്കാതെ ഒരു കുപ്പിച്ചില്ലു പൊട്ടിച്ചെടുത്ത്‌ ചിത്രകാരനെ എറിയാന്മാത്രം വികാരം വൃണപ്പെട്ടുവോ ?

അചാര്യ കസേരയില്‍
ഉമേഷുതന്നെ ഇരിക്കുക.

വേണു venu said...

ബ്ലോഗു ഭാഷയിലെ മാറ്റങ്ങള്‍ മലയാള ഭാഷയുടെ ശബ്ദതാരാവലിക്കു് മുതല്‍കൂട്ടല്ലേ.
മലയാള ഭാഷ വളരുന്നുണ്ടെന്ന ഒരു തോന്നല്‍ . ‌
ബ്ലോഗാനിരുന്നു
പോസ്റ്റാനോ
പോസ്റ്റി,കമന്റി
അടിപൊളി,അര്‍മ്മാദിക്കുക
മരിക്കുന്നില്ല മലയാളം ജീവിക്കുന്നു നമ്മളിലൂടെ, അതു ഡാലിയാണു പറഞ്ഞതു്. അതെ ബ്ലൊഗിലൂടെ മലയാളം ജീവിച്ചു കൊണ്ടിരിക്കുന്നു. മലയാള നാട്ടിലില്ലാത്ത ഒരു മലയാളിയുടെ വികാരം പ്രകടിപ്പിക്കാന്‍ കണ്ടുപിടിക്കുന്ന പുതിയ വാക്കുകളാണവ. നിലനില്‍ക്കുന്ന മലയാള ഭാഷയില്‍ അവനു് വാക്കില്ലാത്തതു കൊണ്ടാണാ പുതിയ പ്രയോഗങ്ങളില്ര്യ്ക്കു് ഊളി ഇട്ടതു്.
ഇന്നലെയും ഒന്നു രണ്ടു പുതിയ മലയാളം ബൂലോകത്തു ഞാന്‍ കണ്ടു.
ആല്‍മഗതിച്ചു.
അതിക്രമഭാരം.
ഇതൊക്കെ മലയാളത്തില്‍ ഇപ്പോഴുള്ള വാക്കുകള്‍ക്കു് വികാര വിചാരങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതിനാലാണോ?.
എന്തോ എനിക്കിഷ്ടപ്പെടുന്നു ഈ പുതിയ വാക്കുകളെ.

Kaippally said...

ചിത്രാ നീ ഫയങ്കരം തന്ന കെട്ട.

"ബ്ലൊഗ്‌ എന്ന ഒരു അരുവിയില്‍നിന്നും മലയാളത്തിന്റെ ഭാഷാനദിയിലേക്ക്‌ വാക്കുകള്‍ ഒഴുകിവരട്ടെ !!!!!!"

ഞായ്ങ് ഞെട്ടി.

അതല്ല പുള്ള. ഇനി കേളു്.

ഇനി താങ്കള്‍ക്ക് മനസിലാവുന്ന രീതിയില്‍ പറഞ്ഞുതരാം.

വറ്റിക്കൊണ്ടിരിക്കുന്ന ഒരു ഫയങ്കര ഡാം (മുല്ലപെരിയാര്‍ പോലത്ത ഡാം !! ). അതാണു ഇന്നത്തെ മലയാള അച്ചടി മാധ്യമത്തില്‍ ഒതുങ്ങി നില്ക്കുന്ന സാഹിത്ത്യ സൃഷ്ടികള്‍. Damലുള്ള പൊട്ടലുകള്‍ മൂലം. (തുറന്നു‌വിട്ടതു കൊണ്ടല്ല കെട്ട ! ) അതു ഒഴുകി ഒഴുകി ഒഴുകി ഒഴുകി. വഴിയിലുള്ള ചെളിയിം. മലവും മൂത്രവും ഗുണവും, പോഷകവും, ലൊഹങ്ങളും, ജഢങ്ങളും, കല്ലും, വജ്ജ്രങ്ങളും, എല്ലാം നിറഞ്ഞു ലോക വിഞ്ജാനം എന്ന മഹാ സാഗരത്തിലേക്ക് ഒഴുകുന്നു. അങ്ങനെ അവയെല്ലാം (equilibrium) സന്തുലിതാവസ്ഥ പ്രാപിക്കുന്നു.

അതാണു The Internet.

കിണറ്റില്‍ നിന്നും ഇറങ്ങി വരു വത്സ.

Kaippally said...

chithrakaran:
ഹൃദയത്തിന്‍റെ ഭാഷ എനിക്ക് ഇന്നും English തന്നെയാണു. ക്ഷമിക്കണം

I have been observing you for a while now. Some of your posts have been observed as reflections of certain insecurities you may have in your personal life. By constantly messing and pissing on individuals who make real contributions of accademic value, you undermine your own integrity.

Let me also admit that you have been the subject of discussion with my friends at several of our private gathering. This got me thinking. You seem to be a person of some substance that may not have had adequate exposure in the real world. I realized that you are popular but your popularity is not a positive one. This is the time to make it positive.

In order to attain peer recognition you have to present your thought without inury to your peers. Use the blog positively. Present your ideas with consistency and references. Its quality that matters not quantity. If there are three people who understand you. Its better than a hundred worthless comments of praise.

Disagreement to an issue need not be dealt with blatant contempt. Do it with wit. I do admit that there can be some outbursts, but they all have to end with compromises and appologies. Thats the beauty of the Blog isn't it? Do not nurture your disagreements into personal animosity.

I have had silly disagreements with Umesh, but those were outbursts. That does not mean I discount his stature or his wisdom. I am honoured to be living in such an interesting period with such interesting personalities in the background of this Great Revolution. Join the Revolution don't stand by and get stepped on by every little marching child.

I would urge you to please consider this as a request and not a warning.

Your Sincere well-wisher.


Kaippally

Siju | സിജു said...

ചിത്രകാരനെ ചെളി വാരിയെറിയാന്‍ മാത്രം അയാളെന്തെങ്കിലും മോശമായി ഇവിടെ പറഞ്ഞോ..
ചിത്രകാരന്‍ പറഞ്ഞത് സത്യം തന്നെയല്ലേ..
സംസ്കൃതം അറിയാവുന്ന കുറച്ചു പേരെ കാട്ടിത്തരാന്‍ സാധിച്ചേക്കും. പക്ഷേ, മഹത്തായ ആ ഭാഷയ്ക്ക് അപചയം സംഭവിച്ചുവെന്നത് ഒരു യാഥാര്‍ത്ഥ്യം തന്നെയാണ്. അതിനു കാരണമായത് താഴെക്കിടയിലുള്ള ജനങ്ങളിലേക്ക് അത് കടന്നു വരാഞ്ഞതു കൊണ്ട് തന്നെയാണ്

കണ്ണൂസ്‌ said...

ടീച്ചറുടെ പല കുറിപ്പുകളും കാണാന്‍ വളരെ വൈകുന്നു. പലയിടത്തും ഞാന്‍ എത്തുമ്പോഴേക്കും സംവാദം കഴിഞ്ഞിട്ടുണ്ടാവും.

നേരത്തേയും ഒന്ന് രണ്ട്‌ തവണ നമ്മള്‍ ചര്‍ച്ച ചെയ്തതാണെന്ന് തോന്നുന്നു, മലയാള ഭാഷയില്‍ പുതിയ പദങ്ങള്‍ വരാത്തതിലുള്ള പ്രശ്നങ്ങള്‍. ഇപ്പോള്‍ ബൂലോഗത്ത്‌ തന്നെയുള്ള കമന്റി, പോസ്റ്റി പ്രയോഗങ്ങള്‍ പോലെ, അപ്പോഴത്തേക്ക്‌ ആവശ്യമുള്ള പദം വേറൊരു ഭാഷയില്‍ നിന്ന് കടം കൊണ്ടിട്ട്‌, അതിന്‌ നൈമിഷിക മലയാളവത്‌കരണം കൊടുക്കുകയാണ്‌ നമ്മുടെ പതിവ്‌. ബ്ലോഗില്‍ മാത്രമല്ല ഇത്‌ കാണാറ്‌. ദില്ലി മലയാളികളുടെ ഇടയില്‍ വളരെ വ്യാപകമായിട്ട്‌ ഉപയോഗിക്കുന്ന ചില പ്രയോഗങ്ങളുണ്ട്‌. മംഗായിക്കുക (ഉദാ: ഉച്ചക്ക്‌ രണ്ട്‌ സമൂസ മംഗായിച്ചു. അര്‍ത്ഥം: വാങ്ങിപ്പിച്ചു. വന്നത്‌ മംഗാനാ എന്ന ഹിന്ദി പദത്തില്‍ നിന്ന്), ചലായിക്കുക (ഉദാ: ഇന്നലെ ദാല്‍ കൊണ്ട്‌ ചലായിച്ചു. അര്‍ത്ഥം : കാര്യം നടത്തി. വന്നത്‌ കാം ചലാനാ എന്ന പ്രയോഗത്തില്‍ നിന്ന്.) തുടങ്ങി അങ്ങനെ കുറേയുണ്ട്‌.

പുതിയ പദങ്ങള്‍ക്ക്‌ രൂപം കൊടുക്കാനോ സ്വീകരിക്കാനോ മടിക്കുന്നത്‌ ഭാഷക്ക്‌ ഒരു ഭീഷണി ആവുന്ന കാലം വിദൂരമല്ല. രാധേയന്‍ പറഞ്ഞതു പോലെ ഇതൊക്കെ നമ്മള്‍ തമിഴിനെ കണ്ട്‌ പിടിക്കണം. കംപ്യൂട്ടറിന്‌ നമുക്കിന്നും ഒരു മലയാള പദമില്ല. (കണിനി എന്നാണ്‌ തമിഴ്‌ വാക്ക്‌). എഞ്ചിനീയര്‍ എന്നതിന്റെ മലയാളമെന്താണ്‌? (തമിഴില്‍ പൊരിയാളന്‍). തമിഴ്‌ വിക്കിയില്‍ നോക്കിയാല്‍ അവിടത്തെ സമ്പാദകര്‍, ശരിയായ തര്‍ജ്ജമ ഇല്ലാത്ത ഇംഗ്ലീഷ്‌ പദങ്ങള്‍ക്ക്‌ പരസ്പരം ചര്‍ച്ച ചെയ്ത്‌ പുതിയ പദങ്ങള്‍ ഉണ്ടാക്കുന്നത്‌ കാണാം. കാര്യം അതല്ല, ഇത്തരം പദങ്ങള്‍ അവരും മാധ്യമങ്ങളും പിന്നീടും വ്യാപകമായി ഉപയോഗിക്കുകയും അതിന്‌ നല്ല പ്രചാരം കൈവരികയും ചെയ്യുന്നു എന്നുള്ളതാണ്‌.

ഇന്നലെ, ഒരു ചര്‍ച്ചക്കിടയില്‍ മേതിലും ഇ.പി. രാജഗോപാലും ഇതേ കാര്യം പറയുന്നത്‌ കേട്ടു. ഗണിനി എന്നത്‌ കംപ്യൂട്ടറിനു പറ്റിയ വാക്ക്‌ അല്ലെന്നാണ്‌ പെരിങ്ങോടന്‍ പറഞ്ഞത്‌. അതുപോലെ പിക്‍സല്‍ എന്നത്തിന്റെ മലയാളമെന്തായിരിക്കണം എന്ന് ചോദിച്ചപ്പോള്‍ "ചിത്രകണിക" എന്ന് പറയാന്‍ ഗന്ധര്‍വന്‌ ഒരു നിമിഷമേ വേണ്ടി വന്നുള്ളു. ചിത്രകം എന്ന് മേതില്‍ നിര്‍ദ്ദേശിച്ചു. പറഞ്ഞു വന്നത്‌, പദങ്ങള്‍ കണ്ടു പിടിക്കുകയല്ല ബുദ്ധിമുട്ട്‌, അവക്ക്‌ പ്രചാരം കൊടുക്കുകയാണ്‌.

ബൂലോഗത്തിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് ഇതാക്കണം എന്നാണ്‌ എന്റെ അഭിപ്രായം. ശരിയെന്ന് തോന്നുന്ന മലയാള പദങ്ങള്‍ നാം തന്നെ ഉപയോഗിച്ചു തുടങ്ങുക. അത്‌, ഇതുവരെ കേള്‍ക്കാത്ത പുതിയ പദം നാം ഉണ്ടാക്കിയതാണെങ്കില്‍ പോലും വിരോധമില്ല. തെറ്റുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത്‌ തിരുത്താവുന്നതല്ലേ ഉള്ളൂ?അതുപോലെ പൊഞ്ഞാര്‍, എരണം തുടങ്ങിയ നാടന്‍ പദങ്ങള്‍ക്കും പ്രചാരം നല്‍കുക.

കുറിപ്പുകളിലും അഭിപ്രായങ്ങളിലും ഒക്കെ ഇംഗ്ലീഷ്‌ പദങ്ങള്‍ ഉപയോഗിക്കുന്നതില്‍ എതിര്‍പ്പുള്ള ആളല്ല ഞാന്‍. പക്ഷേ ഇന്നലത്തെ ചര്‍ച്ചയില്‍ കേട്ടതും, ഇന്നു രാവിലെ ഈ കുറിപ്പ്‌ വായിച്ചതും വെച്ച്‌ ഒരു തമിഴ്‌ സുഹൃത്തിനോട്‌ സംസാരിച്ചപ്പോഴാണ്‌ അവരുടെ ഭാഷയുടെ വികാസത്തെക്കുറിച്ച്‌ ഞാന്‍ ബോധവാനാകുന്നത്‌. നമ്മള്‍ അലസരാണ്‌ എന്ന് തോന്നുന്നതും. (ഇംഗ്ലീഷിലാണ്‌ ചലച്ചിത്രങ്ങളുടെ പേര്‌ എങ്കില്‍ തമിഴില്‍ അധിക നികുതി കൊടുക്കണമത്രേ). ഇത്രയും കാലം ഞാന്‍ തീരെ ശ്രദ്ധിക്കാതിരുന്ന ഒരു കാര്യമാണ്‌ ഇത്‌. ഇനി മലയാള പദങ്ങള്‍ പറ്റുന്നിടത്തെല്ലാം ഉപയോഗിക്കാന്‍ കഴിയുന്നതും ശ്രമിക്കാം.

ജ്യോതിര്‍മയി /ज्योतिर्मयी said...

ദേവരാഗം ജീ:-)

താങ്കളുടെ നിരീക്ഷണങ്ങള്‍ ശരിതന്നെ. പക്ഷേ,

ഇപ്പറഞ്ഞതിനെല്ലാം ഉള്ള സാധ്യത എല്ലാ ഭാഷകള്‍ക്കും ഉണ്ടല്ലോ. പലഭാഷകള്‍ പഠിയ്ക്കേണ്ടിവരുന്ന "പ്രവാസിക്കുട്ടികള്‍ക്ക്‌" മാതൃഭാഷയുടെ എല്ലാ സാധ്യതകളും പരിചയപ്പെടുത്തിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിയ്ക്കണം. ശ്രദ്ധിച്ചാല്‍ തന്നെയും, ഭാഷ ഹൃദയത്തിലേയ്ക്കിറങ്ങിച്ചെല്ലാന്‍ വേണ്ട സാഹചര്യം നിലനിര്‍ത്താന്‍ കഴിയുന്നവര്‍ ചുരുക്കമായിരിയ്ക്കില്ലേ.

ഇനി ഞാന്‍ സംസ്കൃതത്തില്‍ ചിരിച്ചുനോക്കട്ടെ :-))

ജ്യോതിര്‍മയി /ज्योतिर्मयी said...

കൈപ്പള്ളിമാഷേ, :-) ഞാന്‍ സ്വാഗതം പറയണോ? എന്റെ പോസ്റ്റിന്‍പ്പറ്റി ഒരു വാക്‌ക്‍, ഇവിടെ വന്ന സ്ഥിതിയ്ക്‌ക്‍ ഉണ്ടാവും എന്നു വെറുതേ ഞാനാശിച്ചു:-) പോസ്റ്റു വായിച്ചില്ലായിരിയ്ക്കും അല്ലേ:)

സിജു ജി :-)

താങ്കള്‍ പറഞ്ഞതു ശരിയാണ്‌. സംസ്കൃതം ഉണ്ടായതുമുതലേ(!) അതു ചുരുക്കം ചിലരുടെ ഭാഷയായിരുന്നില്ല. എങ്ങനെയാണ്‌ പാഞ്ചാലീ, വൈദര്‍ഭീ, മാഗധി തുടങ്ങിയ ഭാഷകള്‍ ഉണ്ടായതെന്നറിയാമോ?

വരേണ്യരെന്നും അധഃകൃതരെന്നും വ്യത്യാസവും ഉണ്ടായിരുന്നു എന്ന്‌ എനിയ്ക്കഭിപ്രായമില്ല. പിന്നെ ഇടക്കാലത്ത്‌ സംസ്കാരം ജീര്‍ണ്ണിക്കാന്‍ തുടങ്ങിയപ്പോള്‍, വൈദേശികാധിപത്യങ്ങളും ആക്രമണങ്ങളും അതിന്‌ ആക്കം കൂട്ടുകയും വിദ്യാഭ്യാസം പോലും നേരാംവണ്ണം നടക്കാതാവുകയും ചെയ്തു. സംസ്കൃതം ഇന്ന്‌ എല്ലാവര്‍ക്കും പഠിയ്ക്കാവുന്ന ഭാഷയാണല്ലോ? ജോലിസാധ്യതയില്ലാത്തതുകൊണ്ടോ സവര്‍ണ്ണഭാഷയാണെന്ന തെറ്റിദ്ധാരണകൊണ്ടോ ആളുകള്‍ പഠിയ്ക്കാന്‍ മുന്നോട്ടുവരാത്തത്‌? അറിയില്ല.

ഏതായാലും എന്റെ ഈ പോസ്റ്റിന്റെ വിഷയം ഇതല്ലല്ലോ. നന്ദി കമന്റിന്‌.

ജ്യോതിര്‍മയി /ज्योतिर्मयी said...

കണ്ണൂസ്‌ജീ :-)

സ്വാഗതം. ഇവിടെ എപ്പോള്‍ വേണമെങ്കിലും വരാം, കമന്റിടാം. ഷട്ടറിടാറില്ല:-) പിന്നെ, കാര്യമായിട്ട്‌ എന്തെങ്കിലും ഉണ്ടെങ്കിലല്ലേ.

"ചിത്രകം" എന്ന പദത്തെ എല്ലാവരും (ചുരുങ്ങിയത്‌ ഈ മാധ്യമത്തിലുള്ളവരെങ്കിലും) സ്വീകരിക്കുമോ? സ്വീകരിയ്ക്കുകയാണെങ്കില്‍ നമുക്‌ക്‍ പുതിയപദങ്ങള്‍ ധാരാളം കിട്ടും, തീര്‍ച്ച.

അനംഗാരിയുടെ കമന്റിനുള്ള മറുപടിയില്‍ ഞാനെഴുതിയിരുന്നു, തമിഴിനേയും സംസ്കൃതത്തേയും അകറ്റിനിര്‍ത്താതിരുന്നാല്‍ നമുക്‌ക്‍ പുതിയപദങ്ങള്‍ ധാരാളം കിട്ടും എന്ന്‌. ധാതുവില്‍ നിന്നും പദങ്ങളുണ്ടാക്കാനുള്ള സാഹചര്യം അപ്പോഴേ ഉണ്ടാകൂ. പദങ്ങളുണ്ടാക്കിവരുമ്പോള്‍ സംസ്കൃതത്തിനു അടിമപ്പണിചെയ്യുകയാണെന്ന പഴിയാണ്‌ പലപ്പോഴും കേള്‍ക്കുക പതിവ്‌.

അഭിപ്രായത്തിനു നന്ദി. കുറച്ചുകൂടി ഗൌരവമായി പഠിയ്ക്കട്ടെ.

Kaippally said...

ഞാന്‍ വായിച്ചു. നല്ല ലേഖനം. പലതും വളരെ ഇഷ്ടപെട്ടു. പലതിലും യോജിക്കുന്നു.

പക്ഷെ സംസ്കാരം. ഭാഷ. എന്നെല്ലാം പറഞ്ഞപ്പോള്‍ ലിപി എങ്ങും കണ്ടില്ല.

ഭാഷയും സംസ്കാരവും എല്ലാം നിങ്ങള്‍ സംരക്ഷിച്ചോളു. നിങ്ങളാണു അതിനു നിയോഗിച്ചിട്ടുള്ളവര്‍. എന്നാലും ലിപിയെ മറക്കരുത്. ലിപി ഒരു അല്പ പ്രാണിയാണു. മൂനു തലമുറ ഉത്സാഹിച്ചു് മറന്നാല്‍ ലിപി മരിക്കും. ലിപി മരിച്ച, ജീവിച്ചിരിക്കുന്ന ഭാഷകളുടെ പട്ടിക നിരത്തണോ?

മലയാള ലിപി മലയാളികളുടേതാണു. നാളത്തെ മലയാളിയുടേതു് കൂടിയാണു. കേരളത്തിന്റെ മാത്രം കുത്തകയല്ല. നാളത്തെ മലയാളി ചിലപ്പോള്‍ കേരളത്തില്‍ മാത്രം ഉള്ളവനായിരിക്കില്ല.

എനിക്ക് താങ്കള്‍ നിര്‍വജിക്കുന്ന ഭാഷ അറിയില. ഭാഷ എനിക്ക് വിനിമയത്തിനു മാത്രമുള്ളതാണു. ഞാന്‍ പഠിച്ച ഭാഷകള്‍ വേറെയാണെങ്കല്‍കൂടി നിങ്ങളോടു നിങ്ങള്‍ പഠിച്ച ഭാഷയില്‍ വിനിമയം നടത്തുന്നു. വിനിമയം നടക്കുന്നില്ലെ?

എന്റെ ഭാഷ ഞാന്‍ സംസാരിക്കുന്ന കണിയാപുരം ഭാഷയാണു. അതെന്റെ ഹൃദയത്തില്‍ നിന്നും വരുന്ന ഭാഷയാണു, അതു ഞാന്‍ പറയും, എഴുതും. കാസര്‍കോട്കാരനു് നിഘണ്ടു ഇറക്കാമെങ്കില്‍ എനിക്കെന്ത കണിയാപുരത്തുകാരനെപോലെ എഴുതിയാല്‍? ഞാനെന്താ രണ്ടാം കെട്ടിലുള്ളവനാണോ?

താങ്കളുടെ കിണരിനേകാള്‍ അല്പം മാറി അങ്ങേ പറമ്പിലെ കിണറ്റിലാണു ഞാന്‍ കിടക്കുന്നതു. അതിനാല്‍ എന്റെ അറിവു വ്യത്യസ്തവും.

എന്നാല്‍ നമ്മുടെ ലിപി അതു് നമുക്കു് വിലപ്പെട്ടതാണു. അതിനെ കൈവെക്കാന്‍ പെരുത്ത് വിവരം വേണം. കൈ വെച്ചാല്‍ ഊരി എടുക്കാനും അറിഞ്ഞിരിക്കണം. ഞാനടക്കം ആരെയും അനുവതിച്ചുകൂട. ("ങ" യുടെ ചില്ല് ഒരു കുസൃതി മാത്രമാണെ തല്ലരുതു് ).

:)

ജ്യോതിര്‍മയി /ज्योतिर्मयी said...

കൈപ്പള്ളി-ജീ :-)

വായിച്ചതില്‍ സന്തോഷം. ശരിയാണ്‌. ലിപിയെക്കുറിച്ച്‌ വേവലാതി ഉണ്ടായിരുന്നില്ല. ലിപി സംരക്ഷിയ്ക്കപ്പെടണമെങ്കില്‍ കയ്യെഴുത്തു തന്നെ വേണ്ടേ? ഈ കീബോര്‍ഡും റ്റൈപ്പിങ്ങും കൊണ്ട്‌ ലിപിയെ സംരക്ഷിയ്ക്കാന്‍ എത്രത്തോളം പറ്റും?

ഞാന്‍ കിണറിലാണല്ലേ? പറഞ്ഞുതന്നതു നന്നായി. ശ്രദ്ധിയ്ക്കാം, നന്ദി.

താങ്കള്‍ എന്നോടു തന്നെയാണോ മറുപടി പറഞ്ഞത്‌ എന്നെനിയ്ക്കൊരു സംശയം. ഞാന്‍ നിഘണ്ടുവിനെപ്പറ്റിയൊന്നും പറഞ്ഞില്ലല്ലോ?
ബഹുമാനത്തോടെ,
ജ്യോതി

Physel said...

കണ്ണൂസ്‌, പൂര്‍ണ്ണമായും യോജിക്കുന്നു. തീര്‍ച്ചയായും പ്രയോഗത്തില്‍ വരുത്തേണ്ട ഒരു നിര്‍ദേശം. ബൂലോഗത്തിലുള്ള ഒട്ടു മിക്ക സംഭാവനകളിലും നമുക്ക്‌ പ്രയോഗിച്ചുനോക്കാം ഇത്‌. എഴുതി വരുമ്പോള്‍ ആര്‍ക്കെങ്കിലും അങ്ങിനെ ഒരു വാക്ക്‌ ഉപയോഗിക്കുവാന്‍ കഴിയുമെങ്കില്‍ അതുപയോഗിക്കുക. പുതുതായി നിര്‍ദ്ദേശിക്കുന്ന വാക്കുകളായാലും അല്ലെങ്കില്‍ ഗ്രാമ്യ ഭാഷയിലോ പഴമലയാളത്തിലുള്ളതും എന്നാല്‍ ഇപ്പോള്‍ പ്രചാരത്തിലുള്ളവയുമാല്ലാത്ത വാക്കുകളോ ആണെങ്കില്‍ തീര്‍ച്ചയായും അത്‌ നമുക്കിടയിലെങ്കിലും പ്രചരിക്കട്ടെ. വേണമെങ്കില്‍ മലയാളം വാക്കുകളുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ക്കും അല്ലെങ്കില്‍ പുനരാവിഷ്കാരത്തിനും പിന്നെ അതിന്മേലുള്ള ചര്‍ച്ചയ്ക്കും വേണ്ടി ഒരു പ്രത്യേക വിഭാഗം തന്നെ തുടങ്ങാം. സ്വന്തം രചനകളില്‍ അതുപയോഗിക്കുന്ന ബൂലോഗര്‍ പ്രസ്തുത വാക്കുകള്‍ ഈ പൊതു സ്ഥലത്ത്‌ ചര്‍ച്ചയ്ക്കായി നിര്‍ദ്ദേശിച്ചാല്‍ മതി. (അല്ലെങ്കില്‍ ബൂലോഗരുടെ സംഭാവനകളിന്മേലിള്ള ചര്‍ച്ച വഴി തെറ്റി പോകാന്‍ സാധ്യതയുണ്ട്‌) ഇപ്പോള്‍ വന്ന "ചിത്രകം" എന്ന വാക്ക്‌ ഉദാഹരണം ("ചിത്രകണിക" യെക്കാള്‍ "ചിത്രകം" ആണ്‌ ഒന്നു കൂടെ ലളിതം എന്ന്‌ തോന്നുന്നു) കഴിയുന്നതും മലയാള പദങ്ങള്‍ ഉപയോഗിച്ചുള്ള ഒരു ബ്ലോഗ്‌ സംസ്കാരം നമുക്ക്‌ വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കാം (ഈ ബ്ലോഗിനാരാണാവോ ഒരു മലയാളം നിര്‍ദ്ദേശിക്കുക)തമിഴ്‌നാട്ടുകാരെപ്പോലെ വളരെക്കടുത്ത ഒരു ഭാഷാ സംസ്കാരം വേണമെന്നല്ല പറയുന്നത്‌. വീണുകിട്ടുന്ന വാക്കുകളൂം മണ്മറയുന്ന വാക്കുകളും പെറുക്കിയെടുത്ത്‌ നമ്മളാല്‍ കഴിയുന്ന പോലെ ഇഴ ചേര്‍ത്തെടുക്കുക. അത്ര തന്നെ. ഒരു പക്ഷേ പിന്നീട്‌ കൈപ്പള്ളി പറഞ്ഞ പോലെ പൊതു ഭാഷാ സംസ്കാരത്തിലേക്ക്‌ അവ ഒഴുകിയെത്തിയേക്കാം.

ഓ.ടോ. ജ്യോതി ടീച്ചറുടെ പ്രകാശനങ്ങള്‍ മിക്കപ്പോഴും വളരെ നിശ്ശബ്ദമായാണ്‌ വന്നു പോകുന്നത്‌. പലപ്പോഴും വായിച്ചു വരുമ്പോഴേക്കും അതിന്മേലുള്ള ചര്‍ച്ചയും കഴിഞ്ഞ്‌ എല്ലാരും പിരിഞ്ഞിരിക്കും. തീര്‍ച്ചയായും നിങ്ങളെപ്പോലുള്ളവര്‍ ഇവിടെ കുറച്ച്‌ കൂടെ സജീവമായെങ്കില്‍ എന്ന്‌ ആഗ്രഹിച്ചു പോവുന്നു!

ദേവന്‍ said...

ജ്യോതി ടീച്ചറേ, ഓഫ്‌ മാപ്പ്‌.

കൈപ്പള്ളിയേ,
സ്വരാഘാതം (accent), ഗ്രാമ്യ ഭാഷ (slang) എന്നിവയില്‍ ഉച്ചനീചത്വമുണ്ടെന്നും ചിലതെല്ലാം നിര്‍മ്മലവും മറ്റു ചിലത്‌ പരിഹാസ്യവും വേറേ ചിലത്‌ നിന്ദ്യവും എന്ന്‌ ഒരു ധാരണ പൊതുവിലുള്ളതറിയില്ലേ?

എഴുത്തു മലയാളവും ഈ ഒരു disrimination അംഗീകരിച്ച്‌ അണ്ണനെയും അപ്പച്ചിയെയും അമ്മാവിയപ്പനെയും പ്രാകൃതരായി അംഗീകരിച്ച്‌
"നിക്കു പാടില്യ" എന്നു പറയുന്നവള്‍ക്ക്‌ ഗ്രാമത്തിന്റെ നിഷ്‌-ഷ്ക്ക-ളങ്കതയുള്ളവളും
അവളോട്‌
"എന്തരു പെണ്ണേ തെണ്ണം?" എന്നു തിരക്കുന്നവന്‍ പ്രാകൃതനും ആയി കണ്ടുപോരുന്നു.

ഇങ്ങനെ ഉത്തമര്‍ണ്ണ ഗ്രാമ്യവും അധമ ഗ്രാമ്യവും ഉണ്ടെന്ന് ആളുകള്‍ പറഞ്ഞു തുടങ്ങിയ ശേഷം മന:പ്പൂര്‍വ്വം ഞാന്‍ കൊല്ലം പ്രദേശത്തിന്റെ സ്വരാഘാതം എനിക്ക്‌ സ്വാഭാവികമായുള്ളതിനും പുറത്ത്‌ കയറ്റി തുടങ്ങി.

തോനെ പറഞ്ഞ്‌ ജ്യോതിസ്സാറിനെ (കൊല്ലത്ത്‌ സാര്‍ കോമണ്‍ ജെന്‍ഡര്‍ ആണ്‌)ക്കൊണ്ട്‌ ആദ്യമേ തന്ന ഓഫ്‌ മാപ്പ്‌ തിരിച്ചെടുക്കാന്‍ പ്രേരിപ്പിക്കുന്നില്ല എങ്കിലും
"മ്മള്‌ കോര്യ തെരച്ചിക്ക്‌ മാനമാര്‌ തര്‌ന്നേക്കാ വെല നീ തരുവെങ്കി കൊണ്ടോടാ ക്ലീറ്റാ." (ചേര്‍ത്തല തീരദേശം) എന്നതിനും
"ഞാന്‍ വരില്യാ ഓപ്പേ, നിക്ക്‌ മുത്തശ്ശീനെ കാണാന്‍ ഇഷ്ടല്ല്യ." (വള്ളുവനാട്‌)

എന്നതിലും എന്താ വത്യാസം എന്ന് ആരോടെങ്കിലും ക്യാട്ട്‌ നോക്കിന്‍ കൈപ്പള്ളിയണ്ണാ, തത്തത്താ
ഞഞ്ഞഞ്ഞാന്ന് മറുവടി വരുവെന്ന്.

K.V Manikantan said...

ജ്യോതിര്‍മ്മയി,
കണ്ണൂസ്സ് പറഞ്ഞതിനോട് യോജിപ്പ്. 100 വര്‍ഷങള്‍ക്ക് മുമ്പ് എന്ന മനോരമയില്‍ വന്നിരുന്ന ഒരു സീരിസ് ഉണ്ടായിരുന്നു. അതിലെ ഭാഷ നമുക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അത് പരിഷ്കരിച്ചാണ് ഇന്നുള്ള ഭാഷ ഉണ്ടായത്. അതാണ് ശരിയും. കുറേ പദങങള്‍ നമ്മള്‍ മറ്റു ഭാഷകളില്‍ നിന്ന് കടം കൊണ്ടു പക്ഷേ അത് മലയാ‍ളത്തിന്റെ സ്വന്തമായി. ഞാന്‍ മുമ്പൊരിക്കം കമന്റിയിരുന്നു. സച്ചിദാനന്ദന്‍ എഡിറ്റ് ചെയ്ത ഡിസി യുടേ പച്ചക്കുതിര എന്ന ത്രൈമാസികത്തില്‍ ആരോ ഒരു കവിത എഴുതി. അവസാനം ഉഅപയോഗിച്ച വാക്കുകള്‍ എന്ന് പറഞ്ഞ് അടിക്കുറിപ്പിട്ടു.

ജനല്‍, പിഞ്ഞാണം ....,...., പോര്‍ച്ച്ഉ ഗീസ്, ഡച്ച്, അറബി എന്നൊക്കെ പറഞ്ഞ്. ആ ഭാഷകളിലെ വാക്കുകള്‍ നമ്മള്‍ സ്വീകരിച്ച് മലയാളമാക്കി. അത് -എന്റെ നോട്ടത്തില്‍- ഭാഷ വളരുന്നതാണ്. -ഉമേഷ്ജിയെപ്പോലെയും പി.പി ആറിനെ പോലെയുമ്മുള്ള ഭാഷാ തീവ്രവാദികള്‍ എതിര്‍ത്തേക്കാമെങ്കിലും...

ഓടോ: (ബിലേറ്റഡ്) ക്ഷമാപണം! മൂന്നാമിടം ബ്ലോഗ് സ്പെഷലില്‍ കട്ടെടുത്ത് ‘മനസ്സ്’ ഇട്ടതിന്. കൂട്ടു പ്രതി പെരിന്ങോടന്‍.

രാജ് said...

ങേ! മൂന്നാമിടത്തിലേയ്ക്കും പുഴയിലേയ്ക്കുമെല്ലാം ബ്ലോഗുകള്‍ കള്ളക്കടത്തു നടത്താന്‍ ഞാനെന്താ ബ്ലോഗ് സ്മഗ്ലറോ. ജ്യോതിടീച്ചറുടെ അഡ്രസ്സ് ആ യാഹൂഗ്രൂപ്പില്‍ കാണുമെന്ന് ഒരു നൂറുവട്ടം പറഞ്ഞതാ, അത് കേട്ടില്ല എന്നിട്ട് എന്നെ കൂട്ടുപ്രതിയാക്കുന്നു. അല്ലെങ്കില്‍ ജ്യോതിടിച്ചറെ പറയണം, 200 കമന്റ് സാധിപ്പിക്കാനുള്ള വഴിയടച്ചില്ലേ ;)

‘ചിറയുക’ എന്ന വാക്കിന്റെ അര്‍ഥം ആര്‍ക്കെങ്കിലും അറിയാമോ?

Adithyan said...

ബ്ലോഗ് സ്മഗ്ലറേ,

ലോ ലാപ്പറഞ്ഞ വാക്ക് തിരോന്തോരം ഭാഷേലൊള്ളതാ... ‘ചെറയുക’ എന്നാ ഒന്നൂടെ ശരി.

“ന്താടാ ചേറയണേ” എന്നാ യൂസേജ്. നോക്കുക, തുറിച്ചു നോക്കുക എന്നൊക്കെയാണ് അര്‍ത്ഥം.

മിക്കവാറും എല്ലാ റാഗിംഗ് സെഷനുകളും തുടങ്ങുന്നത് “ന്താടാ ചെറയണേ” എന്നൊരു ചോദ്യവുമായിട്ടാണ്.

ദേവന്‍ said...

ആദിയേ,
തിരുവന്തോരത്ത് ന്താടാ വരെ പോകത്തില്ല.
“ന്ത്രാ ചെറയണത്?”
കൊല്ലത്താണേല്‍
“ എന്ത്രാ നീ ചെറയുന്നേ?“
question, disobey, object, defy, retalitate എന്നതിന്റെ ഒക്കെ ഇടയില്‍ എവിടെയോ കിടക്കുന്നു ചെറച്ചില്‍

Kaippally said...

ജ്യോതിര്‍മയി:

:)
നാടന്‍ പ്രയോഗങ്ങളെ കുറിച്ചു പറഞ്ഞപ്പോള്‍ നിഘണ്ടുവിനേപറ്റി പറഞ്ഞു എന്നു മാത്രം. കാസര്‍കോടന്‍ പതങ്ങള്‍ അടങ്ങിയ ഒരു നിഘണ്ടു ഈ അടുത്ത കാലത്ത് ഒരു പറ്റം വിധ്യാര്ത്തികള്‍ പ്രസിദ്ധീകരിച്ചു. അതു അവരുടെ "ഭാഷ" നശിക്കാതിരിക്കാന്‍ ചെയ്ത കാര്യം. മലയാള പതം പ്രയോഗിക്കുന്നതില്‍ ജാള്യത കാട്ടുന്ന മലയാളിക്ക്, സാരമായ complexകള്‍ ഉണ്ട് എന്നു ഞാന്‍ മനസിലാക്കൂന്നു. കൂടപന്ത് എന്ന് പറഞ്ഞാല്‍ ജനം ചിരിക്കുന്നത് എന്തിനാണു് എനിക്ക് മനസിലാകാറില്ല. ഭാഷ വളരുന്ന ഒന്നാണു. മലയാള ഭാഷ വളരണമെങ്കില്‍ പുതുയ പതങ്ങള്‍ നാം കണ്ടെത്തിയേതീരു.

എന്റെ വാപ്പുമ്മ (എന്റെ വാപ്പയുടെ ഉമ്മ) ചില പതങ്ങള്‍ ഉപയോഗിച്ചതായി ഞാന്‍ ഓര്‍ക്കുന്നു.

"ദിനസരി" = Daily
"ഇനിപ്പ്" = Sweet
"അവന്റൂട കേളു് " = അവനോടു ചോദിക്കു

ഇതുപോലെ വള്ളകടവു തൊട്ടു പെരുമാതുറ, ചാന്നാങ്കര, പോലുള്ള പ്രദേശങ്ങളില്‍ വരെ അനേകം പത പ്രയോഗങ്ങള്‍ ഉണ്ടായിരുന്നു. ഇതൊന്നും ഇപ്പോള്‍ കേള്‍ക്കാറില്ല. കാലം മാറുന്നതനുസരിച്ച് ഭാഷയും മാറും. അതു് ലോക സഹജം. പഴയ പതങ്ങള്‍ നിഘണ്ടുകളില്‍ സ്ഥാനം പിടിച്ചു പറ്റും.

ഞാനടക്കം എല്ലാവരും തന്റെ കൊച്ചു കിണറുകളിലാണു. ചിലപ്പോഴൊക്കെ പുറത്തിറങ്ങി നടക്കും. അപ്പോഴാണു ചിലതെല്ലാം പഠിക്കുന്നത്.

ഇത് തങ്കളോടുള്ള ഉത്തരം മാത്രമല്ലായിരുന്നു. ഒരു ആശയം അവതരിപ്പിച്ചതാണു. (എന്റെ ബ്ലോഗിലേക്ക് ഇതെല്ലാം എഴുതണമെന്നുണ്ട്. പക്ഷെ കമന്റാകുംബോള്‍ അക്ഷരതെറ്റുകള്‍ എല്ലാരും ക്ഷമിക്കും എനോരു സമ്പ്രദായം പണ്ടെങ്ങോ ഉമേശന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അതുകോണ്ടാണു കൂട്ടുകാരുടെ ബ്ലോഗില്‍ പോയി എഴുതുന്നത്. എനിക്കും ഉണ്ടേ ചില ചില്ലറ complexഉകള്‍) :)

സസ്നേഹം കൈപ്പള്ളി

Kaippally said...
This comment has been removed by a blog administrator.
Kaippally said...
This comment has been removed by a blog administrator.
Kaippally said...

---------

നേരത്തെ എഴുതിയതിലെല്ലാം അക്ഷരതെറ്റുകളായ്രുന്നു. ക്ഷമിക്കുക
---------

അദിത്യന്‍. പെരിങ്കോടന്‍. ദേവന്‍.

കൃത്യമായി പറഞ്ഞല്‍ അത് ഇങ്ങനെയാണു.

"എന്തരിട മൈ.....േ ചെറയണത് " എന്നാണു.
നടുവിലത്തെ "രോമം"ത്തിലാണു് ആ പ്രയോഗത്തിന്റെ ഗുട്ടന്സ് ഇരിക്കുന്നത്. അതില്ലാതെ ആ പ്രയോഗം വള്ളികെട്ടാത്ത പടവലപ്പന്തല്‍ പോലെ നിവര്ന്ന്‍ നില്ക്കില്ല.

evuraan said...

കൈപ്പള്ളീ,

അക്ഷരത്തെറ്റുകള്‍ തിരുത്തിയെഴുതിയും മറ്റും ചെയ്ത ആ അവസാനത്തെ കമന്റു കണ്ടപ്പോളുദിച്ച ഒരു ചോദ്യമാണു് -- താങ്കളുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയുമല്ല --

അതിനെ പിന്മൊഴികളിലേക്ക് വിടാതെ കഴിച്ചൂടായിരുന്നോ?



നന്ദി..!

Kaippally said...

evuran
sorry folks, I have to build this habit. Thank you for reminding me.

qw_er_ty

Anonymous said...

പുതിയ വാക്കുകള്‍ ഉണ്ടാകുന്നില്ല എന്നുമാത്രമല്ല പഴയ വാക്കുകള്‍ മരിച്ചുകൊണ്ടിരിക്കുകയുമാണ്.“തീവണ്ടി” എന്നൊന്നും ആരും പറയാറെയില്ല ഇപ്പോള്‍.

Physel said...

തുളസീ, അതിനിപ്പോ “തീ“ വണ്ടി എവിടെയിരിക്കുന്നു? തീവണ്ടി ഉണ്ടെങ്കിലല്ലേ ആ വാക്കിനും പ്രസക്തിയുള്ളൂ. ആ വണ്ടിയെ ചൂണ്ടിക്കാണിക്കാന്‍ പുതിയൊരു വാക്ക് വേണ്ടിവരും! “റെയിലുംവ്ണ്ടി” എന്ന് എന്റെയൊക്കെ ചെറുപ്പകാലത്ത് പറയാറുണ്ടായിരുന്നു അവനെ.

ഈ പ്രാദേശികമായ ഭാഷാഭേദങ്ങള്‍ അത്രവലിയ പ്രശ്നമായി കാണേണ്ട കാര്യമില്ല. ആറ് മലയാളിക്ക് നൂറ് മലയാളം ഉണ്ടെങ്കിലും മലയാളത്തിന്റെ അച്ചടി ഭാഷ ഒന്നു തന്നെയാണല്ലോ. അല്ലാതെ തിരോന്തരത്തിനും, കണിയാപുരത്തിനും, വള്ളുവനാടിനും, കോയ്ക്കോട്ടിനും, കാസര്‍ക്കോട്ടിനും വെവ്വേറെ പ്രാദേശികഭാഷാ എഡിഷനുകളില്ലല്ലോ..എന്തിന് ഈ ബ്ലൊഗില്‍ എഴുതുന്നവരും കമന്റ് വെയ്ക്കുന്നവരും അവരവരുടെ പ്രാദേശിക ഭാഷയിലാണോ അതു ചെയ്യുന്നത്? ഒരു പക്ഷേ കൈപ്പള്ളിയും ഒരളവു വരെ അതുല്യയും അങ്ങീനെ ചെയ്യുന്നുണ്ട്. (മനസ്സില്‍ നിന്നും വാക്കുകള്‍ നേരെ പകര്‍ത്തപ്പെടുമ്പോള്‍ അവയ്ക്ക് ആത്മാര്‍ഥതയുടെ അംശം കൂടുതലാവുന്നുണ്ട് എന്നു തോന്നുന്നു)പിന്നെ കൃതികളിലും കമന്റുകളിലും ഹാസ്യരസം ഉദ്ദേശിച്ചും ചിലരങ്ങിനെ ചെയ്യുന്നുണ്ട്. ദേവരാഗം തന്നെ ചിലപ്പോ ചെയ്യുന്നപോലെ. പക്ഷേ ഒന്നുണ്ട് പ്രാദേശിക ഭാഷകളില്‍ വള്ളുവനാടനും തൃശ്ശൂരനും പോലെ മറ്റുള്ളവ അത്ര വിപുലമായി ഉപയോഗിക്കപ്പെടുന്നില്ല. സിനിമയും സാഹിത്യവും ഭാഷയില്‍ ചെലുത്തുന്ന സ്വാധീനം കൊണ്ടു തന്നെയല്ലേ അതും? (രാജമാണിക്യം, അച്ചുവിന്റെ അമ്മ എന്നീ സിനിമകള്‍ക്ക് ശേഷം തിരോന്തരം ഭാഷയ്ക്ക് വന്ന പ്രചാരം നോക്കുക) ലിഖിത ഭാഷയുടെ വാച്യ രൂപം പ്രധാനമായും ഉപയോഗിക്കുന്ന ടെലിവിഷന് ഈ സ്വാധീനം ഭാഷയില്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല താനും. അപ്പോ ഭാഷ എന്നു പറയുന്ന സംഭവം അങ്ങിനെയൊക്കെയാണ്. അതില്‍ കണിയാപുരമാണോ, കൊല്ലമാണോ ഇനി അതല്ല വള്ളുവനാടനാണോ ഭേദം എന്ന തര്‍ക്കത്തിനു തന്നെ അടിസ്ഥാനമില്ലല്ലോ. നമുക്ക് ചെയ്യാനുള്ളത് ഏതു പ്രാദേശിക പ്രയോഗമായാലും അത് എല്ലാ ഭാഗങ്ങളിലുമുള്ളവര്‍ക്ക് ആശയ വിനിമയത്തിന് തടസ്സം കൂടാതെ ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ അതിനെ സ്വീകരിക്കുക എന്നതാകുന്നു. അതു പോലെ ഭാഷയില്‍ നിന്നും നഷ്ടപ്പെട്ടു പോകുന്ന വാക്കുകളെയും! വെറുതെ ഒരു പുരാവസ്തു ശേഖരണം അല്ലെങ്കില്‍ സ്റ്റാമ്പ് ശേഖരണം പോലെ നമ്മള്‍ ബൂലോഗ മലയാളികള്‍ക്ക് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യം, അത്ര തന്നെ!

ജ്യോതിര്‍മയി /ज्योतिर्मयी said...

സങ്കുചിതന്‍ജീ :-)

സങ്കുചിതമനസ്കന്‍, എന്റെ "മനസ്സ്‌" കട്ടു എന്ന് ഇവിടെ വന്നുപറഞ്ഞതിനു നന്ദി. ഇല്ലെങ്കില്‍ ഞാനറിയുകയേ ഇല്ലായിരുന്നു. മൂന്നാമിടത്തിലേയ്ക്കുള്ള വഴിതപ്പി നടക്കുകയാണ്‌ ഞാനിപ്പോള്‍.

"കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ടു തുപ്പാനും വയ്യ" എന്നത്‌ ഒന്നുകൂടി അനുഭവിച്ചുപഠിയ്ക്കുകയാണ്‌.

"ഈ-വിവരം" ഇല്ലാത്ത എന്നെ പറ്റിച്ചു എന്ന് എനിയ്ക്കു തോന്നിയാല്‍ കുറ്റം പറയാമോ?

ഏതായാലും ഞാന്‍ നല്ലവണ്ണം ആലോചിച്ച്‌ ഒന്നുകൂടി മറുപടി പറയും.

:-)നന്ദി

സു | Su said...

ജ്യോതീ ;)

Physel said...

ഈ വഴി പോയി നോക്കൂ ജ്യോതിട്ടീച്ചറേ....

http://boologaclub.blogspot.com/2006/12/blog-post_25.html

ജ്യോതിര്‍മയി /ज्योतिर्मयी said...

മൂന്നാമിടം പ്രസ്തുതലക്കം കണ്ടു. ഇഷ്ടമായി. വേറേയും നല്ല നല്ല രചനകളുണ്ടായിരിയ്ക്കെ, എന്റെ "മനസ്സ്‌" എന്ന ലേഖനത്തിന്‌ മൂന്നാമിടത്തില്‍ സ്ഥാനം കൊടുത്തതിന്‌ (ലേഖനത്തിന്റെ പേരിലും സ്വന്തം പേരിലും ഞാന്‍ നന്ദി അറിയിച്ചുകൊള്ളുന്നു.

ഞാന്‍ ഇപ്പോഴും ഇതു കാണുമായിരുന്നില്ലല്ലോ, സങ്കുചിതന്‍ജി സധൈര്യം:-) ഇതു പറഞ്ഞിരുന്നില്ലെങ്കില്‍!

നല്ല "ഐശ്വര്യ"മുള്ള ഒരു ഫോട്ടോ തരാമായിരുന്നൂ, ഇനിയിപ്പൊ എന്താ ചെയ്യാ?

"കൂട്ടുപ്രതി"ക്കുള്ള ശിക്ഷ അടുത്ത കമന്റില്‍:-)

ജ്യോതിര്‍മയി /ज्योतिर्मयी said...

peringOTan paRanju-

"...ഒരു നൂറുവട്ടം പറഞ്ഞതാ, അത് കേട്ടില്ല എന്നിട്ട് എന്നെ കൂട്ടുപ്രതിയാക്കുന്നു..."


ആ കാര്യം നൂറുവട്ടം പറഞ്ഞതിനുള്ള ശിക്ഷ-

ഞാനതൊന്ന്‌ അവിടെനിന്നും മായ്ച്ചുകിട്ടാന്‍ നല്ലൊരു "മാര്‍ജ്ജനി"(റബ്ബര്‍/ഇറേസര്‍) തിരക്കി, ഷോപ്പായ ഷോപ്പെല്ലാം കയറിയിറങ്ങുന്നതു കണ്ടിരുന്നുവോ? അമേരിക്കന്‍ ജങ്ങ്ഷനില്‍ മാത്രമല്ല, പോര്‍റ്റ്‌ലന്റില്‍ പോലും ഒരു രക്ഷേമില്ലെന്നാ ആളുകള്‍ പറഞ്ഞത്‌. ഒന്നു സഹായിക്കാമോ, അതൊന്നു മായ്ച്ചുതരണം. പ്ലീസ്‌. ഞാന്‍ പതിനെട്ടടവും പയറ്റിക്കഴിഞ്ഞതാണ്‌.

സു | Su said...

ജ്യോതീ, നന്നായി, ജ്യോതി പ്രതിഷേധിച്ചിരുന്നെങ്കില്‍ എന്തായേനെ കഥ. ;) പക്ഷെ ബൂലോഗക്ലബ്ബില്‍ ജ്യോതി വെച്ച കമന്റ് ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ. ;)

ജ്യോതിര്‍മയി /ज्योतिर्मयी said...

ഫൈസല്ജീ, ആ വഴി പറഞ്ഞുതന്നതിന്‌ നന്ദി. ആ പോസ്റ്റും ഞാന്‍ കണ്ടിരുന്നില്ല. ഫൈസല്‍ജീ ചൂണ്ടിക്കാണിച്ച പോസ്റ്റും, ബ്ലോഗുക്ലബ്ബില്‍ സൂ മുന്‍കയ്യെടുത്ത്‌ നടന്ന ചര്‍ച്ചയും എനിയ്ക്‌ക്‍ ഒരു തീരുമാനത്തിലെത്താന്‍ വളരെ സഹായമായി.

സഹായഹസ്തം നീട്ടിയ സുനില്‍ജീയ്ക്കും നന്ദി.

ജ്യോതിര്‍മയി /ज्योतिर्मयी said...

സൂ,

ബ്ലോഗുക്ലബ്ബില്‍ ഇട്ട എന്റെ കമന്റില്‍ ഞാനിപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ട്‌. പോസ്റ്റ്‌ എടുക്കുന്നതിനുമുന്‍പ്‌ ചോദിക്കുകതന്നെയായിരുന്നു മര്യാദ. അത്‌ അവിടെ നടന്ന ചര്‍ച്ചയുടെ ഫലമായിട്ടായിരിയ്ക്കാം സങ്കുചിതന്‍ജീയ്ക്കു തികച്ചും ബോദ്ധ്യപ്പെട്ടിട്ടുണ്ട്‌, എന്ന്‌ ഞാന്‍ ഊഹിച്ചു. അതല്ലെങ്കില്‍ അദ്ദേഹത്തിന്‌ ഇപ്പോഴും മൌനം പാലിയ്ക്കാമായിരുന്നല്ലോ എന്നു മനസ്സിലാക്കി. പിന്നെ, മൂന്നാമിടം-പ്രസ്തുതലക്കം, ക്ലബ്ബില്‍ വാര്‍ത്തയായപ്പോള്‍ ആ പോസ്റ്റിലും സങ്കുചിതന്‍ജീ ഇട്ട ക്ഷമാപണക്കമന്റും കണ്ടു. പിന്നെ എനിയ്ക്കു പ്രതിഷേധിkkENTa ennu thOnni.

സൂ, പ്രശസ്തികിട്ടുന്ന കാര്യമാണല്ലോ എന്നു വിചാരിച്ചല്ല. ഇപ്പോള്‍ ഈ വിഷയം ഞാന്‍ വ്യക്തിപരമായാണ്‌ കണ്ടത്‌. എനിയ്ക്കങ്ങനെ കാണാന്‍ സാധിച്ചത്‌ ഇതിനു മുന്‍പേ സൂ ഒരു പ്രാതിനിദ്ധ്യസ്വഭാവത്തോടെ വിഷയം അവതരിപ്പിച്ച്‌ ഒരു ചര്‍ച്ച നടന്നുകഴിഞ്ഞതുകൊണ്ടാണ്‌. അതു ഞാന്‍ മറക്കുന്നില്ല. എന്റെ ഇതിനുമുന്‍പത്തെ കമന്റില്‍ ഞാനതു സൂചിപ്പിച്ചിട്ടുമുണ്ട്‌.

ഒരു കാര്യം കൂടി, എന്റെ പ്രസ്തുതപോസ്റ്റും എനിയ്ക്കു പലവഴിയ്ക്കും കിട്ടിയ അറിവുകളായിരുന്നു. എന്റേതുമാത്രം എന്ന് ഉറപ്പിച്ചുപറയാന്‍ ഒരു വിഷമം (കോപ്പിയടിച്ചതൊന്നുമല്ല, എങ്കിലും). സൂ വിന്റെ രചനകളെല്ലാം മൌലികരചനകളാണല്ലോ. സൂവിനുമാത്രം അവകാശപ്പെടാവുന്നവ.

നന്ദി.

സു | Su said...

അത് നന്നായി ജ്യോതീ :) പ്രതിഷേധിക്കാഞ്ഞത്. അല്ലെങ്കില്‍ വ്യക്തിഹത്യ ആയിപ്പോവും ജ്യോതിയുടെ ബ്ലോഗ് മുഴുവന്‍. എന്തായാലും ജ്യോതിയുടെ ലേഖനം മൂന്നാമിടത്തില്‍ വന്നിട്ട് കുറേ നാള്‍ ആയി. ഇപ്പോഴെങ്കിലും വന്ന് പറഞ്ഞല്ലോ. ;)

Siju | സിജു said...

സോറി
അഭിപ്രായം പറഞ്ഞു കുളമാകണ്ടെന്നു കരുതിയാ മിണ്ടാതിരുന്നത്
ബ്ലോഗില്‍ നിന്നായാലും വേറെയെവിടെ നിന്നായാലും പുതിയ വാക്കുകള്‍ പ്രചാരത്തില്‍ വന്നാല്‍ അതിനെക്കൂടി കൂടെ കൂട്ടുന്നതായിരിക്കും ഭാഷയുടെ വളര്‍ച്ചക്ക് നല്ലത്.
ഭാഷാ പണ്ഡിതന്മാരായിരിക്കും പുതിയ വാചകങ്ങളുണ്ടാക്കാന്‍ നല്ലത്. പക്ഷേ അവരത് ചെയ്യാതിടത്തോളം കാലം സിനിമയില്‍ നിന്നൊ കാമ്പസില്‍ നിന്നൊ മാത്രമേ പുതിയ വാചകങ്ങള്‍ വരൂ
ഒന്നു രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് മനോരമയില്‍ പതിവായി ഉപയോഗിക്കുന്ന ഇംഗ്ലീഷ വാക്കുകള്‍ക്കു പകരം നില്‍ക്കാവുന്ന മലയാളം വാക്കുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. നല്ലൊരു പംക്തിയായിരുന്നു, പക്ഷേ, അധികം നീണ്ടില്ല. മാത്രവുമല്ല അതില്‍ പറഞ്ഞ വാചകങ്ങള്‍ മനോരമ പോലും മറന്നു കളഞ്ഞു.

രാജ് said...

ജ്യോതി ടീച്ചറേ മൂന്നാമിടം ബ്ലോഗ് സ്പെഷ്യല്‍ ചെയ്യുന്നു, അതിലേയ്ക്ക് നല്ല ലേഖനങ്ങള്‍ ശിപാര്‍ശ ചെയ്യണം എന്നു പറഞ്ഞപ്പോള്‍ ഞാന്‍ ചെയ്ത ഒരു അബദ്ധം ഉമേഷ്ജിയുടെ ലേഖനം തിരഞ്ഞെടുത്തതായിരുന്നു (എന്തോ കാര്യമായ അബദ്ധത്തില്‍ തന്നെ അദ്ദേഹത്തിന്റേതായ സംഭാവനകളൊന്നുമില്ലാതിരുന്ന ഒരു ലേഖനം ഞാന്‍ തിരഞ്ഞെടുത്തു. അനുവാദം ചോദിക്കുന്നത് എന്റെ കടമയായിരുന്നില്ല, മൂന്നാമിടം പ്രവര്‍ത്തകര്‍ ചോദിച്ചു കാണും എന്നു വിശ്വസിക്കുന്നു). പക്ഷെ ടീച്ചറുടെ വിലാസം അറിയില്ല എന്ന് പറഞ്ഞപ്പോള്‍ വര്‍മ്മാജീ, ഉമേഷ്ജീ എന്നീ ജീകളോടും യാഹൂലെ ഗ്രൂപ്പനോടും ചോദിക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു, ബാക്ക്യൊന്നും നിക്ക്യറീല്യാ :)

മനസ്സ് എന്ന ലേഖനം തിരഞ്ഞെടുത്തത് ഇഷ്ടമായില്ലെങ്കില്‍ ഞാന്‍ എന്ന എഡിറ്ററെ ചീത്ത പറയാം, അതിനിനിയും സ്വാതന്ത്ര്യമുണ്ട്. മൂന്നാമിടം വായനക്കാരായിരുന്നു ലക്ഷ്യമെന്നിരിക്കെ, എനിക്ക് സ്വയം വലിയ പോരായ്മകളൊന്നും തോന്നുന്നില്ല എഡിറ്റിങില്‍, മിക്ക ലേഖനങ്ങളും അവര്‍ക്ക് പുതുമകളുള്ളതായിരുന്നു എന്നാണ് എന്റെ നിരീക്ഷണം.

പിന്നെ എനിക്കുള്ള ശിക്ഷ എന്താന്ന് മനസ്സിലായില്ല, ഞാനിട്ട കമന്റ് ഡിലീറ്റ് ചെയ്യണംന്നോ, അതോ മൂന്നാമിടത്തിന്ന് പോസ്റ്റ് ഡിലീറ്റ് ചെയ്യണം ന്നോ? ആദ്യത്തേതാണെങ്കില്‍ എനിക്കാവാം, മറ്റതിന് എനിക്ക്ക് അധികാരമില്ല, മനസ്സിലുള്ളത് സങ്കുചിതനോട് പറഞ്ഞാല്‍ അയാളെ ഘരാവോ ചെയ്ത് നമുക്കത് ചെയ്യിപ്പിക്കാം :)

[ഒറ്റയ്ക്ക് നടക്കുവാന്‍ പേടിക്കുന്ന രക്തസാക്ഷി പ്രേതങ്ങളോ? - ഒരു ആന്റി കമ്യൂണിസ്റ്റ് നാടകത്തില്‍ നിന്നുള്ളതാണേയ്, പാമ്പ് കടിച്ചു മരിച്ച രക്തസാക്ഷിയില്ല്യേയ് ;) അങ്ങേരെക്കുറിച്ചുള്ളത്, ങാ അതന്നെ!]

സു | Su said...

ജ്യോതീ,

വിനയം ആളും തരവും നോക്കി എന്നത് സംസ്കൃതത്തില്‍ എങ്ങനെയാ പറയുന്നത്?

Physel said...

രാജ്, സൂവേ....ദയവു ചെയ്ത്...!!

സു | Su said...

എന്താ ഫൈസല്‍ ? :)

ജ്യോതീ ഓഫിന് മാപ്പ്.

അലിഫ് /alif said...

ഒരുപാട് വൈകിയോ എന്തോ, എങ്കിലും ആദ്യമായിട്ടാണീ ടീച്ചറുടെ ബ്ലൊഗിലൊരു കമന്റ് വെയ്ക്കുന്നത്,വായിക്കാറുണ്ടെങ്കിലും. കാലികപ്രാധാന്യമുള്ള പോസ്റ്റ്. പുത്തന്‍ വാക്കുകള്‍ ഉണ്ടാകുന്നത് പോലെ ചില പുതിയ പ്രയോഗങ്ങളും ഉണ്ടായിവരുന്നത് കാണുന്നു, ചിലത് വികലവും. ഉദാ: പ്ലാസ്റ്റിക്കിന്റെ പുല്‍പ്പായ. ഇത് നമ്മള്‍ പരിപോഷിപ്പിക്കേണ്ടതുണ്ടോ.? പിന്നെ കൈപ്പള്ളി യുടെ ലിപി മരണ വാദം വളരെ ശരിയാണെന്ന് അറിഞ്ഞനുഭവിക്കുന്ന ഒരു നാട്ടിലാണ് ഞാനിപ്പോള്‍ , നൈജീരിയ. ഈ പ്രദേശത്തെ തനത് ഭാഷയായ ഇഗ്‌ബോ തുടങ്ങിയവ ഈ തലമുറ എഴുതാനുപയോഗിക്കുന്നത് ആംഗലേയമാണ്.(200 ലധികം സംസാരഭാഷയുള്ള ഇവിടെ ലിപിയുള്ളത് എണ്ണാന്‍ പത്ത് വിരലും വേണ്ട) നമ്മുടെ ലിപി അന്യം നില്‍ക്കാതിരിക്കട്ടെ എന്നാശിക്കാം

ജ്യോതിര്‍മയി /ज्योतिर्मयी said...

സിജു ജീ, അഭിപ്രായത്തിനു നന്ദി. ഭാഷാപണ്ഡിതര്‍ കാലാനുസൃതമായി പുതിയപുതിയ വാക്കുകളേയും പ്രയോഗങ്ങളേയും (പുതുതായി പ്രചാരത്തില്‍ വന്നവയെ വിലയിരുത്തിയതിനുശേഷം) കണ്ടെത്തി പ്രസിദ്ധീകരിയ്ക്കേണ്ടിയിരിയ്ക്കുന്നു, അല്ലേ? നല്ല ആശയം. നന്ദി.

ജ്യോതിര്‍മയി /ज्योतिर्मयी said...
This comment has been removed by a blog administrator.
ജ്യോതിര്‍മയി /ज्योतिर्मयी said...

പെരിങ്ങോടരേ,

ലേഖനം തെരെഞ്ഞെടുത്തതില്‍ പരാതിയൊന്നുമില്ല. കൂടുതല്‍ ആളുകള്‍ വായിക്കുന്നതില്‍ സന്തോഷമേയുള്ളൂ. താങ്കളൊരു സാങ്കേതികവിദഗ്ദ്ധനായതുകൊണ്ട്‌, എന്റെ പ്രദര്‍ശിപ്പിയ്ക്കപ്പെട്ട, ഐ.ഡി മായ്ച്ചുകളയാനുള്ള വിദ്യ മേയില്‍ ചെയ്യുമോ എന്നൊരു അപേക്ഷയായിരുന്നു "ശിക്ഷ", ചുമ്മ, ഒരു തമാശ. താങ്കള്‍ക്കതിനു ബാധ്യതയൊന്നുമില്ല.

പിന്നെ, രക്തസാക്ഷിപ്രയോഗം മനസ്സിലായില്ല. എന്നേയോ മറ്റാരെയെങ്കിലുമോ പരിഹസിയ്ക്കാനായിരുന്നുവോ ഉദ്ദേശ്യം? എങ്കില്‍ എനിയ്ക്കിതുകൂടി പറയേണ്ടിവരുന്നു-

ബ്ലോഗുടമയുടെ അനുവാദം കൂടാതെ ഒരു പോസ്റ്റ്‌, പ്രസിദ്ധീകരിച്ചതും, അതിനുശേഷം, "ദാ, ഇങ്ങനെയൊന്നു കണ്ടുവോ, എന്തുപറയുന്നു" എന്നു പോലും ഇത്രയും ദിവസമായി ചോദിയ്ക്കാതിരുന്നതും നിരുത്തരവാദപരം തന്നെയാണ്‌. പിന്നെ, ഈ വിഷയത്തില്‍ ധാരാളം ചര്‍ച്ച നടന്നുകഴിഞ്ഞതുകൊണ്ടും, സങ്കുചിതന്‍ജീക്ക്‌, കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറില്ല എന്ന് എനിയ്ക്കു തോന്നിയതുകൊണ്ടും, വീണ്ടും ഒരു വിവാദം വേണ്ടെന്നുവെച്ചതാണ്‌.


ദയവുചെയ്ത്‌ ആരേയും പരിഹസിക്കാതിരിയ്ക്കൂ. അവസാനിച്ചുകഴിഞ്ഞ ഒരു വിവാദം വീണ്ടും പുകയ്ക്കാതിരിയ്ക്കാനപേക്ഷ. മറ്റൊരാളോട്‌ വെച്ചുപുലര്‍ത്തുന്ന പക, വെറുപ്പ്‌ തുടങ്ങിയവ, സ്വന്തം മനസ്സിനാണ്‌ ഏറ്റവും ദോഷം ചെയ്യുക എന്ന് എനിയ്ക്കു ബോദ്ധ്യമുണ്ട്‌. എല്ലാവര്‍ക്കും നല്ലതുവരണമെന്ന്, എല്ലാവരേയുമ്പോലെ ഞാനും ആഗ്രഹിക്കുന്നു.
നമുക്‌ക്‍ മനസ്സ്‌ കുറച്ചുകൂറ്റി വിശാലമാകേണ്ടിയിരിക്കുന്നു.

നന്ദി.

രാജ് said...

ശരി.

(ഇപ്പഴും ശിക്ഷയെ കുറിച്ച് എനിക്ക് ശരിക്കും ഓടിയില്ല ;) എവിടുന്ന് മായ്ക്കണം, യാഹൂ ഗ്രൂപ്പിന്നോ? കുറേനേരായി if begin end എന്ന ലൂപ്പില്‍ കുഴങ്ങിയിരിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു ആകെ ഒരു മന്ദത. 9pm still at office. തരം പോലെ മെയിലാം)

evuraan said...

എവല്യൂഷന്റെ ഭാഗമായിരുന്നതിനാലാവാം “ദേ ഇതു ഞാനെടുത്തേന്നു“ സമയം ഒരുപാടു കഴിഞ്ഞു പറയുന്നതും, “ഇതും അതും മറ്റതും ഒക്കെ ഞാനെടുക്കുകയാണു് ആരും പരിഭവിക്കരുതെന്നു്“ പറയുന്നതും ഒരു പക്ഷെ ഇതു വരെ നമ്മുടെ ഇടയില്‍ ഇതു വരെ accepted ആയിരുന്നിരിക്കാം.

അതു മാറുകയാണു് -- മലയാളം ബ്ലോഗുകളുടെ ശൈശവം മാറിയെന്നു പറഞ്ഞതിനു കാരണവുമിതാണു്. അനുവാദമില്ലാതെ എടുത്താല്‍, എഴുതിയിട്ടയാള്‍ക്ക് നോവാം/നോവും എന്ന ചിന്ത വളരേണ്ടിയിരിക്കുന്നു.

അതു മനസ്സിലാ‍ക്കുന്നില്ലെങ്കില്‍, കാതലുള്ളത് എന്തെങ്കിലും എഴുതിയിട്ടാല്‍ മാന്യ്മായിത്തന്നെ അടിച്ചു മാറ്റപ്പെടും എന്ന ശങ്ക വളരുന്ന സ്ഥിതിക്ക്, നമുക്ക് സീരിയസ്സായിട്ടുള്ളതും കാര്യപ്രസക്തമായിട്ടുള്ളതും ആയ കാര്യങ്ങളും എഴുത്തും നിര്‍ത്തി, ഇനിമുതല്‍ തമ്മില്‍ ചാറ്റിയും സൊറപറഞ്ഞും ബൂലോകത്തു സമയം നീക്കാം. അധഃപതനം/മൂല്യച്യുതി എന്നീ വാക്കുകള്‍ക്ക് നമുക്കോരോ ഫില്‍റ്ററുകളും എഴുതിയിടാം.

/സുനില്‍ -- ഉദാഹരണത്തില്‍ പെട്ടത് താങ്കളിട്ട കമന്റാണു -- അല്ലാതെ, മറ്റര്‍ത്ഥങ്ങളും ദ്വേഷവും അതിനില്ല, കേട്ടോ/

രാജ് said...

ഏവൂരാന്‍ താങ്കള്‍ അര്‍ദ്ധസത്യങ്ങളെ സത്യങ്ങളായി കരുതുവാന്‍ വ്യഗ്രത കാണിക്കുന്നു (നിലനില്പിന്റെ പ്രശ്നമായിരിക്കും, രാഷ്ട്രീയപരമായി അധികാരവും നിലനില്പിന്റെ ഭാഗമാണു്, നിലനില്പിന്റെ വ്യഗ്രതയെ തിരസ്കരിക്കാനാണു് എനിക്കിഷ്ടം). ബ്ലോഗിലെ ഏറ്റവും വലിയ കോപ്പിറൈറ്റ് ലംഘനം ഏവൂരാന്‍ തന്റെ സര്‍വറില്‍ മലയാളം ബ്ലോഗുകള്‍ 'cache' ചെയ്തിരുന്നതാണെന്നെഴുതിയാല്‍? അത് സത്യമാണ്, അര്‍ദ്ധസത്യവും. ഞാനൊരു കലാപമുണ്ടാക്കട്ടെ? ഞാനുണ്ടാക്കില്ല, കാരണം എനിക്ക് താങ്കളുടെ സത്യമറിയാം. ഈ സത്യമറിയാന്‍ തലകുത്തി നില്‍ക്കുകയൊന്നും വേണ്ടാ, ജീവിതത്തിലെ ഇടപെടലുകളെല്ലാം സത്യമറിയുവാന്‍ കാണിക്കുന്ന സന്മനസ്സിനും വിവേകത്തിനും സ്ഥാനമുണ്ട്. പറയേണ്ട ബാധ്യത എന്നില്‍ കഴിഞ്ഞു...

(ഓഫിന് മാഫില്ലെന്നാ പ്രമാണം)

ജ്യോതിര്‍മയി /ज्योतिर्मयी said...
This comment has been removed by a blog administrator.
കരീം മാഷ്‌ said...

കരീം വിമര്‍ശിച്ചപ്പോള്‍ വ്യക്തിപരമായ വിഷമങ്ങള്‍ ബ്ലോഗരുടെ മൊത്തം വിഷമമായി ചിത്രീകരിക്കരുതെന്നുരിയാടിയവന്‍ പെരിങ്ങോടര്‍,
സു,വിന്റെ സൃഷ്‌ടിയുടെ ചോരണത്തെക്കുറിച്ചു ബ്ലോഗിലൂടെ പ്രതികരിച്ചപ്പോള്‍ “അരങ്ങു നനക്കുക“യെന്നു സര്‍ക്കാസത്തിന്റെ ബൂമറാംഗു അവിദഗ്ദമായി എറിഞ്ഞു അതു തിരിച്ചു വന്നപ്പോള്‍ സര്‍ക്കസ്സുകളിച്ചവന്‍ പെരിങ്ങോടന്‍!,
ഇപ്പോള്‍ ജ്യോതിയുടെ പരാതിക്കുമുന്നില്‍ ഉരുണ്ടു കളിക്കുന്നവന്‍ പെരിങ്ങോടന്‍!
ആദിത്യന്‍ പറഞ്ഞപോലെ പേപ്പറല്ലാത്ത $$$ കള്‍ക്കു വേണ്ടി ഞങ്ങളെ പുഴയിലേക്കും കടലിലേക്കും തള്ളിവിടുന്ന ആ വിരലുകള്‍ കൊന്റു പണിത ഈ കീ മാന്‍ കൊന്റുതന്നെയാണല്ലോ ഞാനദ്ദേഹത്ത വിമര്‍ശിക്കുന്നതെന്ന കുറ്റബോധം മാത്രമേയുള്ളൂ.
ഏവൂരാന്‍ പറഞ്ഞപോലെ ഇനി വെറും ചാറ്റും ലോഗ്യവുമായി പോസ്റ്റിംഗു ചുരുക്കാം.സീരിയസ്സായതൊന്നും വേണ്ടല്ലേ!

ജ്യോതിര്‍മയി /ज्योतिर्मयी said...

ബ്ലോഗിലെ, പുപ്പുലിക്കളി കഴിഞ്ഞു. ഈ പോസ്റ്റിന്റെ തലക്കെട്ടിനെ സാര്‍ഥകമാക്കിയ പുലികള്‍ക്കെല്ലാം നന്ദി.

ജ്യോതി

ഇടിവാള്‍ said...

വെരി ഗുഡ് !

ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്നേ എറിയുന്ന ആളാ ടീച്ചറെന്നു ഇപ്പോ മനസ്സിലായി!

ഒരടിക്കുള്ള എല്ലാം ഒത്തു വന്നതാ... അപ്പ കടയടച്ചൂന്നു പറഞ്ഞല്ലേ ;) ഒരു 200-300 നഷ്ടപ്പെട്ടെന്നോര്‍ത്ത് ഖേദിക്കൂ.....


ആശയപരമായ വ്യത്യാസങ്ങള്‍ വ്യക്തിപരമാക്കി തീര്‍ക്കണോ ഗെഡീസ് ? നമ്മ്ക്ക ഇനിയും മീറ്റാനും ചാറ്റാനും ഒക്കെയുള്ളതല്ലേ.. അപ്പോ ഒരു ചളിപ്പു കാണില്ലേ?

എല്ലാര്‍ക്കും ആശംസകള്‍..

ഓടോ: ആ ദുബായ് ഇതോ-അറബ് മീറ്റില്‍ അവസാനം പാടിയ “മഹദ്” കവിയെ (ബുള്‍ഗാന്‍) എന്റെ കയ്യില്‍ കിട്ടിയാല്‍, അവന്റെ ഷേപ്പു ഞാന്‍ മാറ്റിയേനേ ! അലവലാതി.. ഹിഹി ;)

K.V Manikantan said...
This comment has been removed by a blog administrator.
evuraan said...

ഹി ഹി ഹി .. അധികാരവും അര്‍ദ്ധസത്യങ്ങളും എന്നുമെനിക്കൊരു “രണ്ടു്“ ബലഹീനതകള്‍ തന്നെ.

അര്‍ദ്ധസത്യത്തിന്റെ ശിഷ്ടാര്‍ദ്ധവും അര്‍ദ്ധസത്യമെന്നതിനാല്‍ രണ്ടു പകുതിയും നോക്കിയുള്ള അഭിപ്രായം എന്നൊരു ധ്വനി അതില്‍ അന്തര്‍ലീനമായതിനാല്‍, ആ കമന്റ് പോറലേല്‍പ്പിക്കുന്നില്ല. :)

caching-ലെ വയലേഷന്‍:
--------------------

മലയാളം ബ്ലോഗുകള്‍ 'cache' ചെയ്തിരുന്നതാണെന്നെഴുതിയാല്‍ -- ഇതില്‍ ഭൂതം വേണ്ടാ, വര്‍ത്തമാനത്തിലേക്കു വരാം, ചില കൃതികളെങ്കിലും കാഷ് (കാശല്ല) ചെയ്യുന്നുണ്ട്, ഇപ്പോഴും. കാഷ് ചെയ്യുന്ന ലേഖനങ്ങളിലെ ലിങ്കുകളും മറ്റും തിരുത്തിയെഴുതാത്തിടത്തോളം, അതൊരു വയലേഷന്‍ അല്ല എന്നാണറിവു്. ഗൂഗിളും മറ്റും പേജുകള്‍ കാഷു ചെയ്യുന്നതും അതേ ലോജിക്് വെച്ചു തന്നെ.

ഉദാഹരണത്തിനു ഈ പേജ് നോക്കുക, അതിനുള്ളിലെ ലിങ്കുകളൊന്നും തിരുത്തിയെഴുതാതിടത്തോളവും, ഒറിജിനല്‍ പേജിന്റെ ലേയൌട്ടില്‍ മാറ്റം വരുത്താത്തിടത്തോളം അതു കോപ്പിറൈറ്റ് വയലേഷനല്ല എന്നു എന്റെ അറിവു്.

എന്നാല്‍, വയലേഷനെന്നു തോന്നുന്ന മറ്റൊരെണ്ണം ശ്രദ്ധയില്‍ പെട്ടതു, ഇതാ ഇവിടെയുണ്ട്. ഫീഡുകളില്‍ നിന്നും നേരെ പടി കാണിച്ചിരിക്കുന്നു - എന്റെ കൃതികളുടെ കാര്യത്തിലാകട്ടെ, അനുവാദം അവര്‍ (തത്തമംഗലം) ആരും ചോദിച്ചതുമില്ല, ഞാനാര്‍ക്കും കൊടുത്തിട്ടുമില്ല. എന്റേതു മാത്രമല്ല പരന്നവിടെ കിടക്കുന്നത്, മിക്കവരുടേയും കൃതികളുണ്ടവിടെ. ഫീഡ് റീഡറാവാം എന്നു പറയുമ്പോള്‍, അതു വയ്കതിപരമായ ആവശ്യത്തിനുള്ളതാവണം,

നെറ്റല്ലേ, ഫീഡങ്ങനെ പരന്നു കിടക്കുകയല്ലേ എന്നൊക്കെയുണ്ടാകാവുന്ന വാദഗതികളെ പറ്റിയോര്‍ക്കുമ്പോള്‍, പണ്ട് കൈപ്പള്ളി പറഞ്ഞയൊരു കമന്റു ഓര്‍മ്മ വരുന്നു -- ബീബീസിക്കും ഫീഡുണ്ട്, സി.എന്‍.എന്നും ഫീഡുണ്ട്, രണ്ടും വാര്‍ത്താ മാധ്യമങ്ങള്‍ -- എന്നാല്‍പ്പിന്നെ, ബീബീസി മറ്റവരുടെ ഫീഡങ്ങ് മൊത്തമായി കാണിച്ചാല്‍ പോരേ?

ഇനി അതല്ല, ബായ്ക്കപ്പിനും വേണ്ടി (ഒപ്പം രാജ്യങ്ങളും ഐ.എസ്.പി.-കളും ഇടയ്ക്കിടെ ബ്ലോഗ്‌സ്പോട്ട്-ഉം മറ്റും നിരോധിക്കുമ്പോുളുപയോഗിക്കുവാന്‍ വേണ്ടിയും) കരുതിയിരിക്കുന്ന സംവിധാനം വയലേഷനെന്ന് തോന്നുന്നുവെങ്കില്‍, സദയം വിശദീകരിക്കുക -- ഇതങ്ങ് നിര്‍ത്തിയിട്ട്, കാഷിയവയും അങ്ങ് ഡിലീറ്റിയാല്‍ മതിയാവുമല്ലോ? ശിഷ്ടന്‍ ദുഷ്ടന്റെ ഫലം ചെയ്യുന്നുവെങ്കില്‍, അതു നിരപ്പാക്കിയേ മതിയാകൂ.


ഓഹ്, എഴുതി വന്നപ്പോളോര്‍ത്തത്, എനിക്കൊരു ബലഹീനത കൂടിയുണ്ട് - അതിനി തിരികെ മുകളില്‍ പോയി തിരുത്തുവാനൊന്നും വയ്യ. ആയതിനാല്‍, നിലനില്‍പ്പും എന്റെയൊരു ബലഹീനതയെന്നു സമ്മതിച്ചിരിക്കുന്നു.

Anonymous said...

മൂന്നാമിടത്തിന്റെ വളരെ ചെറുതായ, പക്ഷേ ചിന്താ പരമായി വളരെ ഉയര്‍ന്ന ഒരു ...

ഫ്ഭാ.. സങ്കുചിതാ.. ഫ്ബ്‌ഭാ

തേങ്ങാക്കൊല - കട്ടാതും പോര, പിന്നെയതിന്റെ മേലെയൊരു സ്വഗുണ കൊണതാരവും

രാജ് said...

ഏvu, i stand beside the community, ഇവിടെ നടന്നതൊന്നും ബ്ലോഗ് കമ്യൂണിറ്റിയുടെ ഗുണത്തിനാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, ഏവൂരാനെ കുപ്രസിദ്ധനാക്കിയ വിവാദം ബ്ലോഗ് കമ്യൂണിറ്റിയുടെ ഗുണത്തിനു വേണ്ടിയാണെന്ന് പലരും അറിഞ്ഞില്ലല്ലോ. ഇന്നിവിടെ കാണുന്ന തരത്തില്‍ ടെക്നോളജി ഡിപ്പന്‍ഡന്‍സിനെ ശാപമായി കണക്കാക്കുന്ന പല കമന്റും അന്നും വന്നിരുന്നു. സത്യം മനസ്സിലാക്കാന്‍ വിമുഖത കാണിക്കുന്ന പലരും അന്നുണ്ടായിരുന്നു, ഇന്നുമുണ്ട്. ‘എനിക്കെന്താ വിലയില്ലേ?’ എന്ന വ്യക്തിപരമായ പ്രശ്നം ഈ നിലയ്ക്കാക്കിയതും അവര്‍ തന്നെ. അതു പോട്ടെ, ഏതര്‍ഥത്തിലാണ് എന്റെ കമന്റ് വായിച്ചതെന്ന് ഊഹിക്കുന്നില്ല. ബാക്കി മെയിലില്‍ (നമ്മുടെ പതിവ് ശീലം).

കരീം feel free to switch, u always have an alternative. sunny's keymap is a very good option, u won't loose anything. ഇതാ ലിങ്ക്: http://malayalamwords.com/vamozhi/#dload കുറ്റബോധം നിറഞ്ഞു തുളുമ്പുന്ന മുഖമുള്ളവരെ കണ്ടിരിക്കാന്‍ എനിക്ക് പ്രയാസം.

(ടീച്ചറേ ...)

കരീം മാഷ്‌ said...

പെരിങ്ങോടാ ലിങ്കു തന്നതിനു നന്ദി,
എന്റെ മനസ്സില്‍ ഉറഞ്ഞു കൂടിയതോക്കെ ഞാന്‍ പറഞ്ഞു തീര്‍ത്തു. ഇനി ശുദ്ധമായ മനസ്സോടെ ഞാന്‍ താങ്കളുമായി കാണും.
ഞാന്‍ ഈ വിഷയത്തില്‍ ഇനി വിമര്‍ശിക്കില്ല.
താങ്കളും ആ മസിലുപിടുത്തം മാ‍റ്റിയാല്‍...
എന്നു വെറുതെ ആഗ്രഹിക്കുന്നു.
ഇനി ഇതിന്റെ പേരില്‍ എന്നെ വേദനിപ്പിക്കല്ലെ?
താങ്കള്‍ നല്‍കിയ സംഭാവനകള്‍ മറക്കുന്നില്ല.ബ്ലോഗിംഗിന്റെ കര്‍ട്ടണുപിറകിലെ ചില വേലകള്‍ ബൂലോഗത്തെ ബോധ്യപ്പെടുത്താന്‍ ഇത്തരം വിഴുപ്പലക്കലുകള്‍ സഹായിക്കും. അതു മാത്രം

ഒ.ടോ.

ഏവൂരാനേ!.
ആ സക്കീനാ വക്കീലിനെ ബ്ലോഗില്‍ നിന്നു ബാന്‍ ചെയ്തുവെന്നു പറഞ്ഞു അവര്‍ ഫോണ്‍ ചെയ്തിരുന്നു. അങ്ങനെ ബാന്‍ ചെയ്യുന്നത് പിന്മൊഴിക്കകത്തല്ലെ! ഞാന്‍ അവരോട്‌ സമാധാനം പറഞ്ഞു തോറ്റു. ഏതായാലും പിന്മൊഴിയിലെങ്കിലും വെട്ടിമാറ്റിയതു നന്നായി. ആ ശല്യം തീര്‍ന്നു.

Anonymous said...
This comment has been removed by a blog administrator.
K.V Manikantan said...

അനോണി.... said...
മൂന്നാമിടത്തിന്റെ വളരെ ചെറുതായ, പക്ഷേ ചിന്താ പരമായി വളരെ ഉയര്‍ന്ന ഒരു ...

ഫ്ഭാ.. സങ്കുചിതാ.. ഫ്ബ്‌ഭാ

തേങ്ങാക്കൊല - കട്ടാതും പോര, പിന്നെയതിന്റെ മേലെയൊരു സ്വഗുണ കൊണതാരവും
===================
പ്രിയ അനോണിയേട്ടാ‍,
ചിന്താപരമായി ഉയര്‍ന്ന ‘വായനാ’സംഘം എന്നാണ് ഉദ്ദേശിച്ചത്. മാപ്പ് തരൂ...

പക്ഷേ, ഇവിടെ ഇങ്ങനെ ആട്ടരുത്. (ഫ്ബ ആണുദ്ദേശിച്ചത്.) ചേട്ടന്‍ ആരാണെന്ന് എനിക്ക് ഒരു വലിയ പുലി തെളിവു സഹിതം പറഞ്ഞുതന്നു. ഒറിജിനല്‍ ചേട്ടനെ എനിക്ക് ബഹുമാനമാണ്. -വിശ്വസിക്കാന്‍ കഴിയുന്നില്ല.

ജ്യൊതി ടീച്ചറോടും മാപ്പ്.

കണ്ണൂസ്‌ said...

ടീച്ചറേ, പുതിയ വാക്കുകള്‍ നമ്മള്‍ സ്വീകരിക്കുമോ എന്ന സംശയം പ്രസക്തം തന്നെ. പക്ഷേ, ഞാന്‍ നേരത്തെ സൂചിപ്പിച്ചതു പോലെ ഈ സ്വീകാര-നിരാസങ്ങള്‍ കിടക്കുന്നത്‌ വാക്കിന്റെ ഭംഗിയിലും (ഭംഗി എന്നു പറയുമ്പോള്‍ ലാളിത്യം, പ്രസക്തി എല്ലാം ഒത്തു ചേരുന്ന ഒരു വാക്ക്‌ എന്നു വിചാരിക്കൂ) അതിന്‌ കിട്ടുന്ന പ്രചാരത്തിലുമാണ്‌. അതുകൊണ്ടാണ്‌ ഞാന്‍ തമിഴിന്റെ കാര്യം എടുത്ത്‌ പറഞ്ഞത്‌. രണ്ടോ മൂന്നോ ആള്‍ക്കാര്‍ (അവര്‍ ഭാഷയുമായി ബന്ധമില്ലാത്ത സാങ്കേതിക വിദഗ്ദര്‍ മാത്രമാണെന്ന് കൂടി ഓര്‍ക്കുക) ചര്‍ച്ച ചെയ്ത്‌ മുന്നോട്ട്‌ വെക്കുന്ന ഒരു പദം, മാധ്യമങ്ങള്‍ നെഞ്ചിലേറ്റി പ്രചരിപ്പിക്കുന്നു. ചെറിയ രീതിയിലെങ്കിലും നമുക്കും തുടങ്ങി വെക്കാവുന്നതേ ഉള്ളു ഇത്‌.

ഉദാഹരണത്തിന്‌ DNA എന്നതിന്റെ തമിഴ്‌ പതിപ്പെന്താണെന്നോ? മനിത മാപുക കൈരേഖൈ. ഇങ്ങനെ എല്ലാ ശാസ്ത്ര പദങ്ങളും തര്‍ജ്ജമ ചെയ്തേ ഉപയോഗിക്കൂ എന്ന ഭാഷാവാശി കാട്ടണം നമ്മള്‍ എന്ന് എനിക്ക്‌ അഭിപ്രായമില്ല. ബ്ലോഗ്‌, ഇന്റര്‍നെറ്റ്‌, ഡി.എന്‍.എ. തുടങ്ങിയ ശാസ്ത്ര സാങ്കേതിക പദങ്ങളൊക്കെ അങ്ങിനെത്തന്നെ നമുക്ക്‌ ഭാഷയിലേക്ക്‌ സ്വീകരിക്കാം. പക്ഷേ ടെലഫോണ്‍, ടെലിവിഷന്‍, കംപ്യൂട്ടര്‍ തുടങ്ങി "വസ്തു"ക്കള്‍ക്ക്‌ മലയാളം പദം പകരം വെക്കാനില്ലാത്തതിനും ഉണ്ടെങ്കില്‍ തന്നെ നമ്മള്‍ ഉപയോഗിക്കാത്തതിനും ഒരു ന്യായീകരണവുമില്ല.

തര്‍ജ്ജമയുടെ ഭംഗി പറഞ്ഞപ്പോള്‍ തന്നെ ചൂണ്ടിക്കാണിക്കണമെന്ന് വിചാരിച്ച ഒരു ഉദാഹരണം. Switch എന്ന ഇംഗ്ലീഷ്‌ പദത്തിന്‌ വൈദ്യുത ഗമനാഗമന നിയന്ത്രണ കേന്ദ്രം എന്ന രീതിയിലുള്ള തര്‍ജ്ജമ നടത്തിയവരാണെന്ന് തോന്നുന്നു സാധാരണക്കാരെ മലയാളം ഉപയോഗത്തില്‍ നിന്ന് അകറ്റിയത്‌. അത്‌ യഥാര്‍ത്ഥത്തില്‍ Electrical marshalling cabinet എന്നതിനോ മറ്റോ ചേര്‍ന്ന ഒരു തര്‍ജ്ജമയാണ്‌. Switch എന്ന ക്രിയയില്‍ നിന്നാണ്‌ ആ നാമം ഉണ്ടായതെന്നും, വൈദ്യുതി സംബന്ധിച്ച കാര്യങ്ങളില്‍ മാത്രമല്ല അത്‌ നാമരൂപത്തില്‍ ഉപയോഗിക്കപ്പെടുന്നതെന്നും ഉള്ള തിരിച്ചറിവ്‌ ഉണ്ടെങ്കില്‍, Switch-ന്റെ തര്‍ജ്ജമ 'ഗതിനിയന്ത്രിനി' എന്നോ മറ്റോ വളരെ ലളിതമാക്കാമായിരുന്നു. പങ്കയും വിളക്കും നടത്താന്‍ ഉപയോഗിക്കുന്ന സാധനം എന്നതില്‍ കവിഞ്ഞ്‌ ITയിലും മറ്റും ഉള്ള Switch എന്ന പ്രയോഗത്തിന്‌ തര്‍ജ്ജമയായും ആ വാക്ക്‌ പ്രസക്തവും ആവുമായിരുന്നു.

അശുഭചിന്ത : യൂണികോഡിലെ ചില്ല് പ്രശ്നത്തിലൊക്കെ ക്രിയാത്‌മകമായ സംഭാവന നല്‍കുന്ന നമ്മുടെ ബ്ലോഗ്‌ പുപ്പുലികള്‍, ഭാഷാ ശാസ്ത്രജ്ഞര്‍ അല്ല എന്നതാണത്രേ സര്‍ക്കാര്‍ സംഘടനകള്‍ക്കും മാധ്യമങ്ങള്‍ക്കും അവരുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കത്തക്കതായി തോന്നാത്തതിന്‌ കാരണം.

Anonymous said...

'കംപ്യൂട്ടര്‍' എന്നതിന് 'ഗണിനി' അല്ലെങ്കില്‍ 'സംഗണകം' ആവാമെന്നു തോന്നുന്നു.
[കുറച്ചുനാള്‍ മുമ്പ് കംപ്യൂട്ടറിനെയും ഗണനാഥനെ(ഗണപതി)യെയും താരതമ്യം ചെയ്ത് രസകരമായ ഒരു ലേഖനം കണ്ടിരുന്നു]

ജ്യോതിര്‍മയി /ज्योतिर्मयी said...

'നിത്യോപയോഗത്തില്‍ പുതുതായി വന്നുകൊണ്ടേയിരിയ്ക്കുന്ന വസ്തുക്കള്‍ക്‌ക്‍ മലയാളപദങ്ങള്‍ കണ്ടെത്തുകയും വ്യാപകമായി ഉപയോഗിക്കുകയും വേണം. വികാസത്തിനു വിലങ്ങുതടിയാകാത്ത തരത്തിലുള്ള നിയന്ത്രണങ്ങളേ പാടൂ, കടും പിടുത്തം വേണമെന്നില്ല.'


കണ്ണൂസ്‌ സൂചിപ്പിച്ചതുപോലെ "ഗതിനിയന്ത്രകം" എന്നു സ്വിച്ചിനും ഗണിനി, അഥവാ "സംഗണകം" എന്നു കമ്പ്യൂട്ടറിനും പേരു കിട്ടിയെന്നിരിയ്ക്കട്ടെ. മറ്റുഭാഷകളിലെ പദങ്ങളേയും സ്വാംശീകരിച്ചാലേ ഭാഷ വളരൂ, എന്നു പറയുന്നവര്‍, കമ്പ്യൂട്ടര്‍' എന്ന പദത്തെ മലയാളമായി കണക്കാക്കണം എന്നല്ലേ പറയൂ. അത്തരം ധാരാളം മലയാളം പദങ്ങള്‍ നമുക്കുണ്ടല്ലോ. തുളസിജീ ഓര്‍മ്മിപ്പിച്ചതുപോലെ,: ട്രെയിന്‍!(തീവണ്ടി,പെട്ടിവണ്ടി(ദില്‍ബന്റെ പെട്ടിോട്ടോയല്ല:-)) റൂം!(അകം/മുറി), ടിക്കറ്റ്‌!(ചീട്ട്‌/ചീട്ടി), കര്‍ച്ചീഫ്‌(കൈത്തുണി, കരവസ്ത്രം) തുടങ്ങിയവ.

ജ്യോതിര്‍മയി /ज्योतिर्मयी said...

എളുപ്പത്തില്‍ കണക്കുകൂട്ടാന്‍ ഉപയോഗിക്കുന്നതായതുകൊണ്ട്‌, കാല്‍ക്കുലേറ്ററിന്‌, ഗണനയന്ത്രം എന്ന പേര്‌ കിട്ടി(ചുരുങ്ങിയത്‌ സംസ്കൃതത്തിലെങ്കിലും). പിന്നെ കമ്പ്യൂട്ടര്‍ വന്നപ്പോള്‍, അതും കണക്കുകള്‍ കൂട്ടാനും വസ്തുതകളെ ഗണിതഭാഷയിലാക്കി, വിശകലനം ചെയ്യാനും മറ്റും ഉപയോഗിയ്ക്കുന്നു, എന്ന ചുരുങ്ങിയ അര്‍ഥത്തില്‍ സംഗണകം എന്നും പേരിട്ടു. കമ്പ്യൂട്ടറിന്റെ അനന്തസാദ്ധ്യതകളെ കണ്ടെത്തുന്നതിനുമുന്‍പുള്ള ഒരു പേരിടലായേക്കാം അത്‌.

ഈ വാക്കുകളൊക്കെ ജനസാമാന്യത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവരാന്‍ കാത്തുനിന്നാല്‍ ഭാഷയുടെ വളര്‍ച്ച നേരാംവണ്ണമാവില്ല, എന്നു തോന്നുന്നു, പ്രത്യേകിച്ചും ഈ വിവരസാങ്കേതികതയുടെ യുഗത്തില്‍. സിജുവിന്റെ നിരീക്ഷണവും വളരെ പ്രസക്തിയുള്ളതാണ്‌.

അലിഫ്‌, സ്വാഗതം. ലിപിയുടെ കാര്യവും പരുങ്ങലിലാവും എന്നു മനസ്സിലാവുന്നു, കമന്റിനു നന്ദി.

ജ്യോതിര്‍മയി /ज्योतिर्मयी said...

ഈ ചര്‍ച്ചയില്‍ മാക്സിമം (അന്ത്യാധികം) നൂറുവരെ കമന്റുകളില്‍ വരുന്ന ആശയങ്ങളെ കോര്‍ത്തുകൊണ്ട്‌, ഒരു പോസ്റ്റ്‌, ഇടണമെന്നുണ്ട്‌. ആരെങ്കിലും തയ്യാറുണ്ടെങ്കില്‍ അറിയിക്കൂ, ഇല്ല, എങ്കില്‍ രണ്ടുദിവസത്തിനുള്ളില്‍ എഴുതാന്‍ പറ്റുമോ എന്നു ഞാന്‍ ശ്രമിയ്ക്കും.

വിചാരം said...

90 കമന്‍റുകള്‍ വായിക്കാനുള്ള മനസ്സെനിക്കുണ്ടെങ്കിലും സമയമില്ലാത്തതുകൊണ്ട് വാഗ്ജ്യോതിയുടെ വിഷയത്തിലേക്കാവാം
ഒരു പരിധിവരെ വാഗ്ജ്യോതിയുടെ ആശങ്കക്ക് വകയുണ്ട്..

സാഹിത്യത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിതുടങ്ങിയപ്പോള്‍ അതിനെ മേത്തന്‍ ഭാഷാ ടച്ചുണ്ടന്നുള്ള വിമര്‍ശനങ്ങള്‍ ഒരു ഭാഗത്ത് , മലയാളത്തില്‍ സംസ്കൃതിയുടെ അംശങ്ങളുണ്ട് അത് ഹൈന്ധവ ഭാഷയാണന്ന് പറഞ്ഞ് അതിനെ ബഹിഷ്ക്കരിച്ചവര്‍ മറ്റൊരു വശത്ത് ഇതെല്ലാം കാലങ്ങള്‍ക്ക് മുന്‍പുള്ള കാലമാണെങ്കിലും കാലം സഞ്ചരിച്ച് ആ തര്‍ക്കങ്ങള്‍ക്കതീതമായി ഭാഷകള്‍ക്ക് ജാതീയതയും മതാതീതയും ഒരു പരിധിവരെ ഇല്ലാതായിരിക്കുന്നത് പോലെ തന്നെ ഇനിയും കാലം സഞ്ചരിച്ച് ബ്ലോഗിന്‍റെ സ്വന്തം ഭാഷ മലയാളിയുടെ തന്നെ ഭാഷയായി മാറും എന്നതില്‍ തര്‍ക്കമില്ല .

മലബാറന്‍ ടച്ചുള്ള ഒരു മുസ്ലിം കഥ ആരുപറഞ്ഞാലും പറയുന്നയാല്‍ ഏത് ജാതിയിലോ മതത്തിലോ പെട്ട ആളായിരുന്നാല്‍ പോലും അദ്ദേഹം ഒരു കഥാപാത്രമായി മാറുന്നതുപോലെ തന്നെ വളുവാനാടിന്‍റെ തനതായ ശൈലി കേരളത്തിന്‍റെ ശൈലിയാകുന്നത് പോലെ എല്ലാം കേരളത്തിനെ മാത്രം ശൈലിയായി തീരും അതില്‍ നിന്നൊരികലും ബ്ലോഗിനേയും ഒഴിച്ചു നിര്‍ത്താനാവില്ല

സിനിമകളും സാഹിത്യവും കേരളത്തിന്‍റെ ഭാഷക്ക് പ്രമുഖ സ്ഥാനം വഹിച്ചത് പോലെ ബ്ലോഗും അതിന്‍റേതായ സ്ഥാനം വഹിക്കും എന്നതില്‍ ഒരു തര്‍ക്കവുമില്ല

എല്ലാവരും ആര്‍മാദിക്കുക
ജയ് ഹിന്ദ്