Tuesday, January 30, 2007

തളിരിലയുടെ അഹങ്കാരം

"വസന്തപഞ്ചമിയ്ക്കു രാഗമോതുവാന്‍ വരുന്നതാം
പികങ്ങളെത്തുരത്തൊലാ വിളര്‍ത്ത നിന്‍ കരങ്ങളാല്‍"
മനോജ്ഞമായ പല്ലവം മരത്തിനോടു ചൊല്ലിപോ-
ലവജ്ഞപൂണ്ടനോക്കുമായ്‌, പഴുത്തിലയ്ക്കു കേള്‍ക്കുവാന്‍!


(പഴുത്ത അടയ്ക്കയെ 'പഴുക്കടയ്ക്ക' എന്നു പറയാം, പഴുത്ത ഇലയെ 'പഴുക്കില' എന്നു പറയുമോ ആവോ)

22 comments:

ജ്യോതിര്‍മയി said...

വസന്തപഞ്ചമി

വസന്തപഞ്ചമിയാണോ വാലന്റൈന്‍സ്‌ ഡേ?


തനിയെ ഒരു പരീക്ഷണം നടത്തി വിജയിച്ച ഒരു സന്തോഷം ഉണ്ടേ. :-))

ഇങ്ങനേയും ഓരോന്നു കാട്ടിക്കൂട്ടാന്‍ ധൈര്യം തന്ന നെല്ലിക്കക്കും ഭാഗ്യവതിയ്ക്കും ഇതു സമര്‍പ്പിക്കാം:-)

Haree | ഹരീ said...

വസന്തപഞ്ചമിയും വാലെന്റൈന്‍സ് ഡേയുമോ? അതുതമ്മിലെന്താണ് ബന്ധം? പഴുക്കില എന്നു കേട്ടിട്ടില്ലെന്നു തോന്നുന്നു.
--

സു | Su said...

പരീക്ഷണത്തിന്റെ വിജയത്തിന് അഭിനന്ദനങ്ങള്‍.

വസന്തപഞ്ചമി നാളില്‍ വരുമെന്നൊരു കിനാവു കണ്ടൂ.

വാലന്റൈന്‍സ് ഡേ ആണോ? തോന്നുന്നില്ല.

പഴുത്തില - നാ. വെറ്റില, ഉണങ്ങിയ ഇല.

ജ്യോതിര്‍മയി said...

സൂ,
എന്താണീ "നാ" നാനാര്‍ഥം ആണോ?


ഈച്ചേം പൂച്ചേം പണ്ട്‌, കഞ്ഞികുടിക്കാന്‍ പഴുക്കപ്ലാവില അല്ലേ കൊണ്ടുവന്നത്‌? ആ ഓര്‍മ്മയിലായിരുന്നു. :-)

സു | Su said...

നാ = നാമം.

qw_er_ty

ജ്യോതിര്‍മയി said...

വസന്തപഞ്ചമി, പ്രേമിക്കാനുള്ള ദിവസമാണെന്നു തോന്നുന്നു. എന്തായാലും ശ്ലോകത്തിന്റെ പേരുമാറ്റി-"തളിരിലയുടെ അഹങ്കാരം" എന്നാക്കി.

ജ്യോതിര്‍മയി said...

ഹരിയ്ക്കും (ഹരീയ്ക്കും:-) സൂവിനും നന്ദി.


qw_er_ty

കുട്ടന്‍സ്‌ said...

കൊള്ളം ടീച്ചറെ...

സുനില്‍ said...

രസമുണ്ടേ ചൊല്ലാന്‍..-സു-

indiaheritage said...

ഉണങ്ങിയ- ഉണക്ക + ഇല = ഉണക്കയില എന്നും വരുമോ?

ജ്യോതിര്‍മയി said...

കുട്ടന്‍സേ, വായിച്ചോ അതോ ചൊല്ലിനോക്കിയോ?

സുനില്‍ജി, സ്വാഗതം. ചൊല്ലിനോക്കിയതില്‍ സന്തോഷം. വൃത്തം “പഞ്ചചാമരം”. അതെ, ചാമരംവീശിയ കാറ്റ്, ഒരാള്‍ക്കെങ്കിലും കിട്ടിയല്ലോ.

പണിക്കര്‍ സാറെ,
“ഉണക്കിലയ്ക്കു കേള്‍ക്കുവാന്‍“ എന്നാക്കാം അല്ലേ? നന്ദി.

indiaheritage said...

ഉണക്കയിലയില്‍ ഒരു ഉണങ്ങിയ non-veg മണം വരുമല്ലേ , എങ്കില്‍ ഉണക്കിലയേക്കാള്‍ നലത്‌ പഴുത്തിലയാണെന്നെനിക്കു തോന്നുന്നു

G.manu said...

ഈണത്തില്‍ ഈ വരികള്‍ പലവുരു മനസില്‍ ഇട്ടു പാടിയപ്പൊള്‍ ബാല്യം , അമ്പലവും, പ്രാര്‍ഥനയും ഓറ്‍ത്തു പോയി. ബാല്യവും പോയി, പ്രാര്‍ഥനയും പോയി, ഇപ്പൊ തേവരും പടിയിറങ്ങി പോയി..നന്ദി മയി......

കുട്ടന്‍സ്‌ said...

ടീച്ചറെ, ആദ്യം വായിച്ചതെ ഉണ്ടായിരുന്നുള്ളൂ..ഇപ്പൊ ചൊല്ലി നോക്കി..

Suneetha T V said...

ഹായ് ജ്യോതി,
മാങ്കാവിലെ ചെറിയമ്മയുടെ മകള്‍ ജ്യോതി!
അത്ഭുതം തന്നെ!
വളരെ വളരെ സന്തോഷം!
അവിടെ എന്താ ജോലി?
ബാക്കി ,ഇ - മെയില്‍ വഴിയാകാം

ഉമേഷ്::Umesh said...

നല്ല ശ്ലോകം.

ഡോ. പണിക്കര്‍ പറഞ്ഞതുപോലെ "പഴുത്തില" തന്നെ നല്ലതു്.

വിവേകിയായ പഴുത്ത ഇലയ്ക്കു വിരോധമൊന്നും കാണില്ല. അതിങ്ങനെ പറഞ്ഞുകാണും:

നിനക്കു വേണ്ടി ഞാന്‍ വഴിയൊഴിയുന്നു, സമയമാ-
യെനിക്കഴുകാന്‍, നിനക്കു വിടരുവാനും...


ഇതെഴുതിയതു പുഷ്കിന്‍. കവിത ഇവിടെ.

ജ്യോതിര്‍മയി said...

സുനീത(ച്ചേച്ചി)!

കൊല്ലങ്ങള്‍ക്കുശേഷം ബൂലോഗത്തുവെച്ചു കണ്ടുമുട്ടിയതില്‍ സന്തോഷം. ഞാന്‍ മെയിലയക്കാം.
കുറച്ചു തിരക്കിലായിരുന്നു, അതാണ്‌ മറുപടി വൈകിയത്‌.

ഉമേഷ്ജി, ‘പഴുത്തില‘യാക്കാം പണിക്കര്‍ജി പറഞ്ഞപോലെ. ലിങ്കിനു നന്ദി. വായിച്ചു. പഴുത്തിലയ്ക്ക് ‘എന്തായാലും ഒരിക്കല്‍ അളിയണമല്ലോ’ എന്ന (ചെറിയ)വിവേകത്തോടെ അളിയാം, അതല്ലെങ്കില്‍ ഒട്ടും ഇഷ്ടമില്ലാതെ, ദുഃഖത്തോടെ അളിയാം. ഇതു രണ്ടുമല്ലാതെ ഒരു വലിയ വിവേകം ചില പഴുത്തിലകള്‍ക്കെങ്കിലും കിട്ടുമായിരിക്കും.
മഹാവൃക്ഷവുമായി “താദാത്മ്യം“ ബോധ്യപ്പെടുമായിരിക്കും . അവര്‍ “അയ്യോ, പൂ വാടി, പഴം വീണു, ഞെട്ട് അറ്റുപോയി, ഇല ചീഞ്ഞുപോയി, എന്നു കരയാതെ, ധൈര്യത്തോടെ, ദുഃഖമൊട്ടുമില്ലാതെ ‘രൂപം‘ വെടിയും.

(ഞാന്‍ ഇവിടെയില്ല :-)) ട്രെയിനിലാണ്.

ജ്യോതിര്‍മയി said...

“കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ...”

ബീറ്റയും ഗൂഗിളും ഒക്കെ മോഹനവാഗ്ദാനങ്ങളുമായി ചുറ്റും നില്‍ക്കുന്നതുകൊണ്ട്‌,‌ വേറൊന്നും ഇപ്പോള്‍ കാണുന്നില്ല.

ഇതാണു കണ്‍ഫ്യൂഷന്‍- ബീറ്റയിലേക്കു മാറണോ? വേണ്ടയോ? ഇപ്പോഴുള്ള രീതിയിലെങ്കിലും നടപ്പു തുടരണമെന്നുണ്ട്‌. ‘റിസ്കെടുക്കാന്‍ തോന്നുന്നില്ല, കാരണം ഇതിന്റെ സാങ്കേതികവശങളെപ്പറ്റി എനിയ്ക്കൊട്ടും അറിവില്ല.

സമയം കിട്ടുമെങ്കില്‍ ആരെങ്കിലും നിര്‍ദ്ദേശം തന്ന്‌ സഹായിക്കുമോ?

(ഇഞ്ചിയെ മനസ്സില്‍ ധ്യാനിച്ചുകൊണ്ട് :-))

നന്ദി
ജ്യോതിര്‍മയി

ഷിജു അലക്സ്‌‌: :Shiju Alex said...

ധൈര്യമായിട്ട് എടുത്തോ. ഇനിയിപ്പോള്‍ നോക്കാനൊന്നും ഇല്ല. ഞാനും ആ മോഹന വാഗ്ദാനത്തില്‍ പെട്ടു പോയി.

ഒന്നുമില്ലെങ്കില്‍ എനിക്കൊരു കൂട്ടാവുമല്ലോ?

Anonymous said...

ജ്യോതിടീച്ചറേ, പാടില്ല പാടില്ല നമ്മെ നമ്മള്‍ സ്റ്റൈലില്‍ പിടിച്ച് ഒരു മൂലയ്ക്ക് ആര്‍ക്കും ശല്യമില്ലാതെ നില്‍ക്കാന്‍ നോക്കി-പക്ഷേ ബ്ലോഗണോ ബീറ്റണം എന്ന വേറേ ഗതിയൊന്നുമില്ലാത്ത സ്ഥിതിവിശേഷത്തില്‍ ബീറ്റി ആകെ ചീറ്റി ചമ്മിയടിച്ചിരിക്കുന്നു, ഞാന്‍. എന്റെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ എനിക്ക് പറയാനുള്ളത്:

1. ഞാന്‍ എന്റെ ബ്ലോഗര്‍ ഐഡിയും പാസ്‌വേഡുമായിരുന്നു ബ്ലോഗാന്‍ ഉപയോഗിച്ചിരുന്നത് (ഗൂഗിള്‍ ഐഡിയല്ലായിരുന്നു). ബീറ്റണ്ണന്‍ ഗൂഗിള്‍ ഐഡി ചോദിച്ചപ്പോള്‍ ഞാന്‍ ഒരു ഗൂഗിള്‍ ഐഡി കൊടുത്തു. ഫലം, എന്റെ ബ്ലോഗര്‍ ഐഡിവെച്ചുണ്ടാക്കിയ പഴയ ബ്ലോഗര്‍ പ്രൊഫൈല്‍ മുഴുവന്‍ കാക്ക കൊത്തി കടലിലിട്ടു.

അതുകൊണ്ട് പ്രൊഫൈല്‍ പഴയത് തന്നെ വേണമെന്നുണ്ടെങ്കില്‍ പണ്ടത്തെ ബ്ലോഗര്‍ ഐഡി = പുതിയ ഗൂഗിള്‍ ഐഡി തന്നെയായിരിക്കണം എന്നാണ് എന്റെ ചെറിയ തലയില്‍ തോന്നുന്നത്. പൊന്നോമന പ്രൊഫൈല്‍ ഒന്നുമല്ലെങ്കില്‍ പ്രശ്‌നമില്ല, പുതിയതൊരെണ്ണം ഉണ്ടാക്കാവുന്നതേ ഉള്ളൂ.

(ടെക്ക് നിക്കറലി ഇതിങ്ങനെ തന്നെയാണോ, അതോ എന്റെ മന്ദത കൊണ്ടുണ്ടായ പ്രശ്‌നം കാരണമാണോ ഇങ്ങിനെ സംഭവിച്ചത് എന്നറിയില്ല- എക്സ്‌പാര്‍ട്ട്‌സും വൈപ്പാര്‍ട്ട്‌സും സ്പെയര്‍പാര്‍ട്ട്‌സുമായി ഹെല്‍പ്പുമായിരിക്കണം).

2. ഒരു ഐഡിയില്‍ ഉണ്ടാക്കിയിരിക്കുന്ന എല്ലാ ബ്ലോഗുകളും ഒറ്റയടിക്ക് ബീറ്റും (സപ്‌തന്‍ എവിടെയോ ചോദിച്ചിരുന്നു).

3. ബീറ്റിക്കഴിഞ്ഞാല്‍ ബീറ്റുന്നതുവരെ വീണ കമന്റുകള്‍ തഗലോഗ്, മാണ്ഡരിന്‍, മണ്ഡാരി, കാഞ്ചി, ഒറിയ മുതലായ ഭാഷയെന്ന് തോന്നിപ്പിക്കുന്ന രീതിയില്‍ കമന്റ് പേരുകള്‍ കാണിക്കും. എന്ത് ചെയ്യണമെന്ന് ഇതുവരെ എനിക്ക് പിടികിട്ടിയിട്ടില്ല. എന്റെ ബ്ലോഗിലെ അതിഥികളായി വന്ന അണ്ണന്മാര്‍ ഇങ്ങിനെ മേക്കോ എന്നിരിക്കുന്നത് കണ്ടുണ്ടായരൊണ്ടില്‍ വഹ മിണ്ടാനേ പറ്റുന്നില്ല.

4. ടെമ്പ്ലേറ്റ് കുളമാവായതുപോലെ തോന്നും. മിക്കവാറും നമ്മള്‍ ടെപ്ലേറ്റില്‍ കൊടുത്തിരിക്കുന്ന ലിങ്കുകളും മറ്റും ഒന്നുകൂടി കൊടുത്താല്‍ ലെവന്‍ ശരിയാകേണ്ടതാണ്. പേരും പ്രൊഫൈലുമൊക്കെ താഴെ വീണ് കിടക്കുന്നത് കണ്ട് ടെമ്പ്ലേറ്റ് മൊത്തത്തില്‍ അഴിച്ചാല്‍ പണിയാവും (അനുഭവ് ഗുരു).

5. എല്ലാവരേയും ബീറ്റിയേ അടങ്ങൂ എന്ന് ഗൂഗിളണ്ണന്‍ വാശി പിടിക്കുന്നത് കാരണം, ബ്ലോഗറില്‍ ബ്ലോഗണോ, ബീറ്റണം എന്ന സ്ഥിതി വന്നത് കാരണം ബീറ്റാതെ വേറേ വഴിയില്ല എന്ന് തന്നെ തോന്നുന്നു.

6. ബീറ്റണ്ണന്‍ ആയിക്കഴിഞ്ഞ് നെടുനീളന്‍ കമന്റുകള്‍ ഒക്കെയാണ് ഇടുന്നതെങ്കില്‍ കമന്റിക്കഴിഞ്ഞ് ഒരു കോപ്പി കരുതിക്കോണം. മിക്കവാറും ബീറ്റയില്‍ കമന്റാന്‍ ലോഗുമ്പോള്‍ ബീറ്റയ്ക്ക് മദമിളകാറുണ്ട്. എല്ലാം പോവും. അല്ലെങ്കില്‍ നോട്ട്‌പാഡിലോ മറ്റോ കമന്റ് ടൈപ്പ് ചെയ്തിട്ട് കയറ്റണം. ബാക്ക് അപ് അത്യാവശ്യം.

7. എനിക്ക് പഴയത് മതി.

Wakaari (ഇവിടെയും പ്രശ്‌നം)

Inji Pennu said...

ജ്യോതി ചേച്ചി,
ഹഹഹ - ഞാനാദ്യം ഒന്ന് ചിരിക്കട്ടെ. :) ബ്ലോഗ്ഗര്‍ ബീറ്റായുടെ ആദ്യത്തെ ഇരയിലൊന്നാണ് ഞാന്‍. അവരുടെ അഡ്മിന്‍ എന്നൊരു ഓപ്ഷനില്‍ എന്റെ ഭയങ്കര ബുദ്ധി വെച്ച് കളിച്ചപ്പോള്‍ രണ്ട്
‘ഉഗ്രന്‍‘ ബ്ലോഗുകള്‍ ബെര്‍മുഡാ ട്രയാങ്കിളില്‍ എവിടെയോ പെട്ടു പോയി. പിന്നെ മെയില്‍ അയച്ച്, അയച്ച്, കരഞ്ഞ് കാലുപിടിച്ച് അവരത് തിരിച്ചു തന്നു. പക്ഷെ എനിക്ക് ക്ഷമയില്ലാത്തതുകൊണ്ട് ഞാന്‍ വെറെ ബ്ലോഗ് തന്നെ ഉണ്ടാക്കിയിരുന്നു. തിരിച്ചു തന്നപ്പോള്‍ ഉടനേ എന്റെ കൈ വെറുതേ ഇരിക്കൂല്ലല്ലൊ, തിരിച്ചു തന്നതിലും ഒരു ബഗ് ഇല്ലേ എന്ന് ചോദിച്ച് ഞാന്‍ ഒരു മെയില്‍ വിട്ടു. ഡിം! നീ ഞങ്ങളോട് കൊസ്റ്റ്യന്‍ ചോദിക്കോന്ന് ചോദിച്ച്, ആ ബ്ലോഗോടെ (ഇഞ്ചിമാങ്ങ) പിന്നേം അവര്‍ കടലില്‍ താഴ്ത്തി. പിന്നെ ഞാന്‍ ക്യാഷായ ക്യാഷെല്ലാം നീന്തി തപ്പി, ഒരു മാതിരി പോസ്റ്റൊക്കെ വലിച്ചു കയറ്റി പിന്നേം കൊണ്ടിട്ടു.
കുറേയൊക്കെ മിസ്സിങ്ങ് ആണ്
അതോണ്ട് വേഗം തന്നെ നാലുകെട്ടില്‍ നിന്ന് എല്ലാം എടുത്ത് പുതിയതിലോട്ട് കയറ്റി. എപ്പോഴാണ് അവര്‍ പഴയത് മുക്കുക എന്ന് അറിയില്ലല്ലൊ.

ശ്ശൊ! ഇപ്പൊ ഇത്രേം എഴുതിയതെന്താന്ന് വെച്ചാല്‍, ആരോടെങ്കിലും ഈ ദു:ഖ കഥ ഒന്ന് വിളമ്പാന്‍ നോക്കിയിരിക്കുകയായിരുന്നു:) അപ്പൊ ദേ കറക്റ്റായിട്ട് എന്നെ ധ്യാനിച്ചിരിക്കണു. :)

ഇപ്പൊ നന്നായി പേടിച്ചല്ലെ?
ഇനി ഒരു സത്യം പറയാം, ഇപ്പൊ ബീറ്റായിലെ ബഗൊക്കെ ഒരു വിധം തീര്‍ന്നു എന്നാ തോന്നുന്നെ. ഇപ്പോള്‍ മൂവിയാല്‍ അധികം പ്രശ്നമൊന്നും പറ്റില്ല, പക്ഷെ കമന്റ്സൊക്കെ വക്കാരിജി പറഞ്ഞ പോലെയാവും, പിന്നെ ഗൂഗിള്‍ ഈമെയില്‍ അക്കൌണ്ടും ബ്ലോഗര്‍ അക്കൌണ്ടും സേം ആണെങ്കില്‍ പ്രൊഫില്‍ ഒന്നും പോവില്ല. അല്ലെങ്കില്‍ പ്രൊഫൈല്‍ പിന്നേം ക്രിയേറ്റ് ചെയ്യണം..

ഇനി എന്തിനാ ചിരിച്ചേന്ന് വെച്ചാല്‍, മറ്റുള്ളൊരെ ബിറ്റാ പിടിക്കാന്‍ വരണ കാണുമ്പൊ സത്യായിട്ടും ഉള്ളില്‍ സന്തോഷത്തിന്റെ ഒരു ചെറു കിലുക്കം :)

ജ്യോതിര്‍മയി said...

ഷിജു,
വാലുപോയ കുറുക്കന്റെ പോലെ ആണോ ?:-)
എന്നിട്ടുവേണം ഷിജുവിനുകൂട്ടായി... അവള്‍ നക്ഷത്രമെണ്ണിക്കൊണ്ടിരിക്കുകയാണ് എന്നു പറയാന്‍ അല്ലേ? :-)

വക്കാരിമാഷേ, വിസ്തരിച്ചു പറഞതു നന്നായി. നന്നായി ആലോചിക്കട്ടെ. ഇഞ്ചിയേ, അപ്പോ പറഞപോലെ, ഇനിയും ആലോചിക്കട്ടെ...

(അയ്യോ! ഇവിടെ നാളെയായി, ഉറങ്ങട്ടെ)