Thursday, March 01, 2007

ഭൂതവും ഭാവിയും പിന്നെ കുട്ടനും!

കുട്ടന് ഒന്നരവയസ്സ്‌.

ആരും കാണാതെ കോണിപ്പടികള്‍ കയറിയിറങ്ങുക- അതാണ്‌ ഈയിടെയായി, വിനോദം.

സന്ധ്യാസമയം. അമ്മ അകത്തുവിളക്കുവെയ്ക്കുന്ന തിരക്കിലാണ്. തളത്തിലാരുമില്ല.
“ഒന്ന്, രണ്ട്, മൂന്ന്‌, ....” അവന്‍, ആരും വരുന്നില്ലല്ലോ എന്ന്‌ തിരിഞ്ഞുനോക്കിക്കൊണ്ട്, വേഗം വേഗം പടികള്‍ കയറി, മുകളിലെത്തി. മുകളിലെത്തിയതും, ഉറക്കെ കരയാന്‍ തുടങ്ങി.
“ ഭൂതം, ഭൂതം ... നിച്ച് പേട്യാ...”

മുകളിലെത്തിയപ്പോഴേ, അവിടെ ഇരുട്ടാണെന്ന് കുട്ടനറിഞ്ഞുള്ളൂ.
അമ്മാമന്‍ ഓടിച്ചെന്ന്, അവനെ എടുത്തു.

“എവടെ കുട്ടാ ഭൂതം?“

“അവ്ടെ... നിച്ച് പേട്യാ...ഭൂതം വരും. ഭൂതം വരും...”

“ഭൂതം പോയി കുട്ടാ... ഭാവിയാണു വര്‌ആ...”
മുകളിലെ ബള്‍ബ് തെളിച്ച്, ഉള്ളില്‍ ചിരിച്ചുകൊണ്ട് അമ്മാമന്‍ പറഞ്ഞു.

“അമ്മാമാ... നിച്ച്‌ ഭാവീനെ പേട്യാ...“

അമ്മാമന്റെ ഒക്കത്തിരുന്ന് പറയുമ്പോള്‍ കുട്ടന്‍‍ ചിരിയ്ക്കുന്നുണ്ടായിരുന്നു...

7 comments:

santhosh balakrishnan said...

കൊള്ളാം...ചുരുങിയ വാക്കുകളില്‍ വലിയ ലോകം വരച്ഛിട്ടിരിക്കിന്നു...

G.MANU said...

kuttikalute lokathu jeevikkuka oru bhagyamaney..

kallupencil.blogspot.com

vids said...

nice ....: )

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഒരച്ഛനും മകനും കൂടി യാത്ര ചെയ്യുമ്പോള്‍, അച്ഛന്‍ പറഞ്ഞു" മോനേ കര്‍ക്കടകസംക്രാന്തിയല്ലേ വരുന്നത്‌" കര്‍ക്കിടകം തുടങ്ങാറായ സമയമായിരുന്നു. എന്ന്‌ എന്നാല്‍ മകന്‌ ഇതിനെ കുറിച്ചറിയില്ലായിരുന്നു. മകന്‍ ചുറ്റും നോക്കി, പിന്നില്‍ നിന്നു ഒരു പുലി വരുന്നണ്ടായിരുന്നു അതായിരിക്കും കര്‍ക്കിടകസംക്രാന്തി എന്നു വിചാരിച്ച്‌ അവന്‍ ഓടി, അച്ഛന്‍ ഇതു കാണാഞ്ഞതു കൊണ്ട്‌ ഓടിയില്ല , പുലി വന്ന്‌ അച്ഛനെ പിടിക്കുകയും ചെയ്തു. വീട്ടിലെത്തിയ മകന്‍ അമ്മയോടു പറഞ്ഞുവത്രേ അച്ഛനും കര്‍ക്കടകസംക്രാന്തിയും കൂടി വഴിയില്‍ കിടന്ന്‌ പിടിവലിയാണെന്ന്‌.

ഈ കഥ ആ കഥ ഓര്‍മ്മിപ്പിച്ചു . ജ്യോതിറ്റീച്ചര്‍ക്ക്‌ നന്ദി

പ്രിയംവദ-priyamvada said...

ആശയം നന്നായിട്ടുണ്ട്‌ , ജ്യോതി.


OT:
1.5 വയസ്സില്‍ ആണ്‍കുട്ടികള്‍ ഇത്രയും സംസാരിക്കുമോ എന്നൊരു സംശയം..

qw_er_ty

ജ്യോതിര്‍മയി /ज्योतिर्मयी said...

പ്രിയംവദാജി :-)

വസസ്സു രണ്ടായിരുന്നിരിയ്ക്കണം.
പിന്നെ, അമ്മാമന്റെയല്ലേ മരുമകന്‍? നല്ല അക്ഷരശുദ്ധിയുണ്ട്. ബൂതം...അല്ല...ബ്ഭൂതം..എന്നു പറയും.
:-))

Binu said...

valare nalla.. vliya asayamulla oru kochu kadha.. enikkishtamayi..