Tuesday, January 19, 2010

മടക്കം

മടക്കച്ചീട്ടുമായ് വന്നി-
ട്ടിന്നേയ്ക്കാണ്ടുകളെത്രയോ
കൊഴിഞ്ഞുപോകിലും തോന്നീ
യിന്നാണെന്റെ പിറന്നനാള്‍.
“ഇന്നാണു നിന്‍ പിറന്നാളെ-
ന്നോതിയിംഗ്ലീഷ് കലണ്ടറും”
“മകരത്തില്‍ പുണര്‍തം താന്‍
നിന്‍പിറന്നാള്‍ മറക്കൊലാ
കുളിച്ചും തൊഴുതും നാലാള്‍-
ക്കൂണ്‍ വിളമ്പിയുമുണ്ണണം
സമ്മാനം വാങ്ങിയിട്ടല്ലാ
പിറന്നാള്‍വട്ട; മോര്‍ക്കണം”
അമ്മയോതീ, “മറക്കാതെ
നമിക്കേണം പിതാവിനെ”.....

ഈവിധം മാനസം വീണ്ടും
പിറന്നാള്‍വട്ടമാക വേ
പിറപ്പും പിറവിതന്‍ കാ-
ത്തിരിപ്പും മാത്രമോര്‍ക്കവേ
മടക്കച്ചീട്ടിന്റെ കാര്യത്തെ
യോര്‍മ്മിപ്പിച്ചൂ മഹാന്‍ സുഹൃത്
കാലമെത്തുമെനിയ്ക്കിപ്പോള്‍
കാലം കാല്‍ നീട്ടിവെയ്ക്കയാല്‍
കാക്കേണമൊട്ടുനാളെന്നു
ചൊല്ലാനാവില്ല, യാകയാല്‍
ഒരുക്കം വേണ്ടാത്തയാത്രയ്ക്കാ-
യൊരുങ്ങിത്താനിരിപ്പുഞാന്‍!

5 comments:

Umesh::ഉമേഷ് said...

മുപ്പത്തെട്ടു വയസ്സായി എന്നു ഇത്ര വളച്ചുകെട്ടി പറയാം എന്നു മനസ്സിലായി :)

കവിത ഇഷ്ടപ്പെട്ടു.

Calvin H said...

മുപ്പത്തെട്ടൊക്കെ സോ യംഗ്..
ആശംസകൾ!

ജ്യോതിര്‍മയി /ज्योतिर्मयी said...

athryakkaayillallO umEsh jee....


umEsh jikku kaNakku thetiyO?

ithu njaan innezhuthiyathaaNennu kaNakkaakkiyittuNtaavum allE?

[njaanee makaram puNartham ennokke paRayaan thuTangngiyappOzhE karuthiyirunnoo, umEsh ji orikkal ithu kaNakkaakki kaNTupiTikkum enn~. ennaalum iviTe kmantaayi iTaan dhairyam uNTaavum ennu karuthiyilla ;-)

Anonymous said...

കാല്‍‌വിന്‍

അന്‍പത്തിയെട്ട് ആവും.

ജ്യോതിര്‍മയി /ज्योतिर्मयी said...

വായനക്കു നന്ദി
കവിതയെപ്പറ്റി പറയാനുണ്ടെങ്കില്‍ ഇനിയും പറയൂ.... വയസ്സിനെപ്പറ്റിവേണ്ട.

[അത് ഇരുപത്തെട്ടെന്നു പറഞ്ഞാലും അന്‍പത്തെട്ടെന്നു പറഞ്ഞാലും സന്തോഷം]