Wednesday, May 06, 2009

ചങ്ങലപൊട്ടിച്ചൊരാന

പണ്ടുണ്ടായൊരു കഥയാണല്ലോ
തണ്ടും‌പൂണ്ടൊരു ദന്തീന്ദ്രന്‍
തുമ്പികുലുക്കിക്കുമ്പകുലുക്കി-
ക്കൊമ്പുംകാട്ടി നടന്നാന്‍ പോല്‍
കണ്ണിണചൊല്ലീ ‘വലത്താനേ’,

ചുണ്ടു പറഞ്ഞൂ ‘നിലത്താനേ’

ചെവിമുറങ്ങള്‍ കാറ്റിലാടീ

ആ വശത്താനേ,യീവശത്താനേ

വശംകെട്ടുനിന്നുപോയാന...


കണ്ടതുമെന്തെന്നോരാതേ-
യുണ്ടതുമെന്തെന്നറിയാതേ
മദിച്ചുചെളിയില്‍ക്കൂത്താടുകയാല്‍

പതിച്ചുവലിയൊരു ഗര്‍ത്തത്തില്‍


ഞാനിപ്പോള്‍ ‘കുഴിയാന’

കുഴിയിലെന്നെപ്പിടിച്ചുലയ്ക്കാന്‍

രുചിമണങ്ങള്‍ വേണ്ടതുണ്ടേ
തന്‍‌വലിപ്പം മറന്നപ്പോള്‍

പിടിയ്ക്കും ഹാ വേണ്ടയെന്നായ്-

ത്തനിച്ചന്നാ നില്‍പ്പിലുണ്ടായ്-

ത്തനിസ്വരൂപത്തിരിച്ചറിവും

തിരിച്ചറിവിന്‍ നിറവിലല്ലോ
കെട്ടുചങ്ങല യഴിഞ്ഞതെന്നും

കെട്ടുകഥയെന്നാകിലെന്ത്

കെട്ടഴിയാനൊട്ടുതകും

കുഴിയാനക്കഥയല്ലോ ഗജേന്ദ്രമോക്ഷം

പുഴുവിന്നും തരപ്പെടാമതുല്യഭാഗ്യം!

4 comments:

സു | Su said...

ആനയും കൊന്നയും ഒക്കെക്കൊണ്ടാണല്ലോ വരവ്. ഒരിക്കൽ വന്ന് ഓടിപ്പോയത് കണ്ടിരുന്നു. ജ്യോതിട്ടീച്ചറുടെ തിരക്ക് തൽക്കാലം തീർന്നെന്നു കരുതുന്നു. :)

ജ്യോതിര്‍മയി /ज्योतिर्मयी said...

സൂ ജി :)
അലക്കൊഴിഞ്ഞു, ഇപ്പൊ ഇസ്തിരിപ്പണിയാ. പവര്‍ക്കട്ടുസമയം ഫ്രീ ഫ്രീ ആയിട്ടുകിട്ടും, ഇഷ്ടം പോലെ :)

Anonymous said...

vivEkachUDaamaNiyile oru SLOkam Ormma varunnu,

Anonymous said...

kuzhiyaanayekkaNTavaruNTO?