കുറച്ചുനാളത്തേയ്ക്ക് കുഞ്ഞുകുഞ്ഞുകാര്യങ്ങളേ ചിന്തിയ്ക്കൂ എന്നു ഞാന്‍ തീരുമാനിച്ചു. ചിന്താഭാരം ഇടയ്ക്കിടെ വാലുമുറിച്ചിട്ടൊന്നും ഒട്ടും കുറയാന്‍ കൂട്ടാക്കുന്നില്ലെന്നേ. ഹാവൂ, അമേരിയ്ക്കയിലേയും ഇന്‍ഡ്യയിലേയും എന്തിനധികം കേരളത്തിലേയും ഇലക്‍ഷന്‍ ഒക്കെ ഒരരിക്കാക്കി, ഇനിഒന്നു ക്ഷീണം മാറ്റണമല്ലോ.
ഞാന്‍ കുഞ്ഞുണ്ണിമാഷുടെ ഒരു പുസ്തകം കയ്യിലെടുത്തു. രണ്ടായ് വകഞ്ഞു ശീര്‍ഷകം തഴഞ്ഞു, നാലക്ഷരം തള്ളി വായിച്ചു. “ഒരുദിവസം എന്തെങ്കിലും ഒരു പുതിയകാര്യം ചെയ്യുക. മനസ്സിനുണര്‍വ്വുണ്ടാവാന്‍ ഇതു നല്ലതാണു്”. മുന്‍പും ഈ പുസ്തകം വായിച്ചിട്ടുണ്ടു്. എന്നാലും ഇന്നലെയിതുവായിച്ചപ്പോള്‍ തോന്നി, എന്നാലൊരു ചിത്രം വരച്ചാലോ എന്നു്. ബ്രഷും പെയിന്റും പൊടിയൊക്കെതട്ടിയെടുത്തു.
എന്താപ്പൊ വരയ്ക്കാ?
കാക്കയെ വരച്ചാലോ? കാക്ക കറുപ്പല്ലേ? കറുപ്പില്‍ തുടങ്ങേണ്ട. എന്നാപ്പിന്നെ കൊക്കിനെ വരച്ചാലോ? വേണ്ട വെളുത്തപേപ്പറില്‍ ആരും കാണാതെ ... പാവം, അതും വേണ്ടെന്നുവെച്ചു. അവസാനം രണ്ടും കല്‍പ്പിച്ച് ഒരു മരത്തിനെ മനസ്സില്‍ ധ്യാനിച്ച് അങ്ങടു വരച്ചു. അങ്ങനെ കിട്ടിയതാണു മുകളിലത്തെ ചിത്രം. പുതുമയോടെ ഇവിടെ ഇരിയ്ക്കട്ടേ എന്നുകരുതി.
പിന്‍കുറിപ്പ്: ഏതുമരത്തെ മനസ്സില്‍ ധ്യാനിച്ചു എന്നു ചോദിയ്ക്കരുതേ, അതൊക്കെ ഔട്ട് ഓഫ് സിലബസ് ചോദ്യമായിപ്പോവും :-). അതുമല്ല, എന്റെ പ്രിയപ്പെട്ട മുരിങ്ങ എന്നൊക്കെ ഉത്തരം പറഞ്ഞാല്‍ ഉറികൂടി ഊറിച്ചിരിയ്ക്കില്ലേ?
4 comments:
ണ്റ്റമ്മോ...ഹീ ഹീ... ഹ ഹ ഹ
സംഗതി നന്നായി...
പക്ഷേ പല നിറത്തിലുള്ള പൂക്കൾ ( എന്നു ഞാൻ ഊഹിക്കുന്നു) കണ്ടാൽ മരത്തിൽ ഫാൻസി ലാമ്പുകൾ തൂക്കിയതാ എന്ന് തോന്നും :)
അതു നന്നായി. ഇനി അടുത്തദിവസം ഉണർവ്വുണ്ടാകാൻ എന്തുചെയ്യും? ഒരു പാട്ടായ്ക്കോട്ടെ. മറന്നുപോയോന്നും അറിയാലോ. :)
സന്തോഷ്, സന്തോഷായിട്ടോ അതോ ചിത്രം കണ്ടൂ ഞെട്ടിയതാണോ? :)
കാല്‍വിന്‍ :-) അതേയതേ, വിലക്കൊന്നും വകവെയ്ക്കുന്നില്ലെന്നേ പൂക്കളും ഇലകളും വര്‍ണ്ണങ്ങളും വരകളും...
സൂ ജി :) ഉം, അതും നോക്കും ഒരുകൈ. ഇപ്പോഴല്ല, കുറച്ചുദിവസം കൂടിക്കഴിഞ്ഞാല്‍.
നാളെ പുതിയ ഒരു കാര്യം ചെയ്യാം, പിന്നെ കാര്യത്തില്‍ പുതുമയുണ്ടാക്കാം, പിന്നെ ചെയ്യുന്നരീതിയില്‍ പുതുമ വരുത്താം, പിന്നെ അതിനെ കാണുന്ന കാഴ്ചപ്പാടില്‍ പുതുമവരുത്താം... പിന്നെ അപ്പോഴേയ്ക്കും മറ്റെന്തെങ്കിലും പുതുമ കാണുമായിരിക്കും :)
Post a Comment