ഇത്തവണ ആതിരപ്പെണ്ണു താലമേന്തിവരവേറ്റു പുതുവര്‍ഷത്തെ-
അതൊരു ശ്ലോകമാക്കി, കുസുമമഞ്ജരി വൃത്തത്തില്‍-
കാലചക്രഗതി കാണ്ക ഭാനുശശിവാനതാരകപരിക്രമം
താലമേന്തിയണയുന്നുവീണ്ടുമിവളാര്‍ദ്ര മംഗളവിശുദ്ധയായ്
ദോലയാടിയുയരുന്നപോലെ വരുമെന്നതാണുസുഖദുഃഖമെ-
ന്നാലപിച്ചു പുതുവത്സരപ്പുലരിയേകിടട്ടെ നവദര്‍ശനം!
2 comments:
നവവത്സരാശംസകൾ ശ്ലോകത്തിലൂടെ. :) ഇഷ്ടമായി.
അങ്ങോട്ടും ആശംസകൾ.
നന്നായിരിക്കുന്നു കവിത
നവവത്സരാശംസകൾ
Post a Comment